Image

നിപ്പ വൈറസ്, കോഴിക്കോട് ജില്ലാ കോടതി അടച്ചിടണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചു

Published on 05 June, 2018
നിപ്പ വൈറസ്, കോഴിക്കോട് ജില്ലാ കോടതി അടച്ചിടണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചു
നിപ്പ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ കോടതി അടച്ചിടണമെന്ന അഡ്വക്കേറ്റ് അസോസിയേഷന്റെ ആവശ്യം പരിഗണിച്ച് ജില്ല കലക്റ്റര്‍ കൊടുത്ത ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ഒരുമാസത്തേക്ക് അടച്ചിടണമെന്നായിരുന്നു ആവശ്യമെങ്കിലും പത്ത് ദിവസത്തേക്ക് അടച്ചിടാനാണ് അനുമതി നല്‍കിയത്.
കോടതി അടച്ചിടണമെന്ന ആവശ്യം നേരത്തെ പരിഗണിച്ചെങ്കിലും സംഭവത്തെ കുറിച്ച് കലക്റ്ററോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. തുര്‍ന്ന് കലക്റ്റര്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ പരിഗണിച്ച കോടതി പത്ത് ദിവസത്തേക്ക് അടച്ചിടാന്‍ അനുമതി നല്‍കുകയായിരുന്നു.
കോഴിക്കോട് കോടതി ജീവനക്കാരാന്‍ നിപ്പ പിടിപെട്ട് മരിച്ച സാഹചര്യത്തിലാണ് കോടതി ഒരു മാസത്തേക്ക് അടച്ചിടണമെന്ന ആവശ്യവുമായി അഡ്വക്കേറ്റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക