Image

നിപ്പ പേടി; നീരാളിയും തീവണ്ടിയും റിലീസ്‌ മാറ്റിവെച്ചു

Published on 05 June, 2018
നിപ്പ പേടി; നീരാളിയും തീവണ്ടിയും റിലീസ്‌ മാറ്റിവെച്ചു
നിപ്പ പേടിയില്‍ ജനങ്ങള്‍ മാത്രമല്ല മലയാള സിനിമയും പുറത്തിറങ്ങാന്‍ ഭയക്കുകയാണ്‌. കോഴിക്കോട്‌, മലപ്പുറം പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നാണ്‌ ജീവിക്കുന്നത്‌. ഈ സാഹചര്യത്തില്‍ സിനിമ ഇറക്കിയാല്‍ കളക്ഷന്‍ കുറയുമെന്ന ഭയത്തിലാണ്‌ അണിയറക്കാര്‍ റിലീസ്‌ തിയതി അടുത്ത മാസത്തേക്ക്‌ മാറ്റുന്നത്‌.

മോഹന്‍ലാല്‍ ചിത്രം നീരാളി, ടൊവീനോ തോമസ്‌ ചിത്രം തീവണ്ടി എന്നിവയുടെ റിലീസ്‌ തിയതി അടുത്ത മാസത്തേക്ക്‌ മാറ്റിയിട്ടുണ്ട്‌. മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ റിലീസ്‌ തിയതി മാറ്റുന്നത്‌ സംബന്ധിച്ച തീരുമാനം നാളയെ ഉണ്ടാകുകയുള്ളുവെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പൃഥ്വിരാജ്‌ പാര്‍വതി ചിത്രം മൈ സ്‌റ്റോറിയുടെ റിലീസ്‌ തിയതി മാറ്റുന്നതായി വിവരം ലഭിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക