Image

ഉല്‍പത്തി (മഹാകപി വയനാടന്‍)

Published on 05 June, 2018
ഉല്‍പത്തി (മഹാകപി വയനാടന്‍)
പൈതലൊന്നിനീശ്വന്‍ നന്മ കടുകോളം നല്‍കി
അതുപെരുകി, പെരുകി, പെരുകി മലയോളമായി
ഒരുനാള്‍ അവനോ, അന്ത്യയാത്ര പറഞ്ഞങ്ങനെ
പരലോകത്ത് എത്തി, ഉടന്‍ പരിശുദ്ധനുമായി !

വിത്തൊരെണ്ണം കൊഴിഞ്ഞല്ലോ കിളിച്ചുണ്ടില്‍ നിന്നും
പൊത്തിയതു നിലത്ത്, അതുമുളച്ചൊരു തൈയായി,
കണകള്‍ വന്നതു വളര്‍ന്നുവളര്‍ന്ന്, തളിരായി,
തണലായി, പൂവായി, പിന്നെ കായെല്ലാം വിത്തായി !

നാരുംനൂലും കോലും കൊത്തിയെടുത്തൊരു പക്ഷി,
മരമൊന്നിന്‍ കൊമ്പില്‍ കൂട്ടിക്കൂട്ടിക്കൂട്ടി കൂടാക്കി
കൂട്ടിനുള്ളില്‍ മുട്ടകളിട്ടതിനു കൂട്ടിരുന്നവ
പൊട്ടിവന്നു, കുറുകി, കുറുകി കുരുവികാളായി !

മലയൊന്നിന്‍ ആനന്ദം ഒരുറവയായി പൊട്ടി,
അലകള്‍ ഞൊറിഞ്ഞൊഴുകിയതു കല്ലോലിനിയായി,
പലനാടുകള്‍ താണ്ടി, തോടായിയതു പുഴയായി,
പല പുഴകളൊത്തൊരാറായി, അത് കടലായി !

അര്‍ക്കനാ കടലിനെപൊരിച്ച്, ജലം ആവിയായി
ആര്‍ത്തുവീശിയ കാറ്റതിനെ പറത്തി, മേഘമായി
കാര്‍മേഘമത്, പറന്നുപറന്ന് മലയില്‍ത്തട്ടി മഴയായി
ആര്‍ത്തിയോടത് കുടിച്ച് ചീര്‍ത്ത മലയില്‍ ഉറവപൊട്ടി !

പൈതലൊന്നിനീശ്വന്‍ നന്മ മലയോളം നല്‍കി
അതുചുരുങ്ങി, ചുരുങ്ങിച്ചുരുങ്ങി, കടുകോളം ആയി
ഒരുവളവനുടെ സഖിയായി, അവരുടെ മക്കള്‍
പെരുകി, പെരുകി, പെരുകി മലയാളികളായി !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക