Image

"സ്ട്രിവ്' വോളിബോള്‍ ടൂര്‍ണമെന്റ് ന്യൂയോര്‍ക്കില്‍; ഓഗസ്റ്റ് 11-ന്

ഷോളി കുമ്പിളുവേലി Published on 05 June, 2018
"സ്ട്രിവ്' വോളിബോള്‍ ടൂര്‍ണമെന്റ് ന്യൂയോര്‍ക്കില്‍; ഓഗസ്റ്റ് 11-ന്
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11-ന് ശനിയാഴ്ച നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. "സെന്റ് തോമസ് റീജണല്‍ ഇന്‍ഡോര്‍ വോളിബോള്‍ ഇവന്റ്' (STRIVE) എന്ന് നാമകരണം ചെയ്തിട്ടുള്ള ടൂര്‍ണമെന്റ് ആര്‍ഡ്‌സലി ഹൗസ് ഓഫ് സ്‌പോര്‍ട്‌സില്‍ വച്ചാണ് നടക്കുന്നത്.

ഒരേസമയം എട്ടു ടീമുകള്‍ക്ക് മാറ്റുരയ്ക്കാന്‍ തക്കവിധം നാല് ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ ഇവിടെ ലഭ്യമാണ്. പുരുഷ- വനിതാ ടീമുകള്‍ക്ക് മത്സരം ഉണ്ടായിരിക്കും. ഒന്നാം സ്ഥാനം നേടുന്ന പുരുഷ ടീമിന് ആയിരം ഡോളറും, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ഞൂറ് ഡോളറും സമ്മാനം ലഭിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന വനിതാ ടീമിന് അഞ്ഞൂറ് ഡോളറായിരിക്കും ലഭിക്കുക. കൂടാതെ വിജയിക്കുന്ന ടീമുകള്‍ക്ക് ട്രോഫികളും നല്‍കുന്നതാണ്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് വ്യക്തിഗത ട്രോഫികളും ഉണ്ടാകും.

അമേരിക്കയിലുള്ള ഏതു ടീമിനും മത്സരത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് പുരുഷ ടീമുകള്‍ക്ക് 350 ഡോളറും, വനിതാ ടീമുകള്‍ക്ക് 250 ഡോളറുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടുക.
ഫോണ്‍: 914 222 3081, ഇമെയില്‍: strivevollyball2018@gmail.com
"സ്ട്രിവ്' വോളിബോള്‍ ടൂര്‍ണമെന്റ് ന്യൂയോര്‍ക്കില്‍; ഓഗസ്റ്റ് 11-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക