Image

ലോക തലസ്ഥാന നഗരിയിലേക്ക് 2020 ഫോമാ കണ്‍വന്‍ഷന്‍ !!!

ഇടിക്കുള ജോസഫ് Published on 06 June, 2018
ലോക തലസ്ഥാന നഗരിയിലേക്ക്  2020  ഫോമാ കണ്‍വന്‍ഷന്‍ !!!
ഫോമാ കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുവാന്‍   ലോകത്തിലെ തന്നെ ഏറ്റവും വലിയ ടുറിസ്‌റ് കേന്ദ്രവും ലോക സാമ്പത്തിക തലസ്ഥാനവുമായ  ന്യു യോര്‍ക്ക് എന്തു കൊണ്ടും അനുയോജ്യമാണെന്ന്   ജെ. മാത്യൂസ്.

അവിഭക്ത ഫൊക്കാനയുടെ  1998 കാലഘട്ടത്തിലെ  പ്രസിഡന്റ് ജെ മാത്യൂസ് മനസ് തുറക്കുന്നു.

ഫോമയുടെ മുന്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസിന്റെ (സലിം) നേതൃത്വത്തില്‍ 2020 കാലഘട്ടത്തില്‍ ന്യൂ യോര്‍ക്ക് സിറ്റിയെ പരിഗണിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് അവിഭക്ത ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ജെ മാത്യൂസ് പറഞ്ഞു,
1998ല്‍ താന്‍ പ്രസിഡന്റായിരിക്കെ ന്യു യോര്‍ക്കിലെ റോച്ചസ്റ്ററില്‍ കണ്‍വന്‍ഷന്‍ നടത്തിയ ശേഷം സ്‌റ്റേറ്റില്‍ പിന്നീട് കണ്‍വന്‍ഷന്‍ നടന്നിട്ടില്ലെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.

കണ്‍വന്‍ഷനു അനുകൂലമായ എല്ലാ  ഘടകങ്ങളും  ന്യു യോര്‍ക്കിലുണ്ട്. കാരണങ്ങള്‍ വ്യക്തമാണ്. ലോക തലസ്ഥാനമെന്നു ന്യു യോര്‍ക്കിനെ വിശേഷിപ്പിക്കാം. ആഗോളതലത്തില്‍, ലോക സാമ്പത്തിക സിരാകേന്ദ്രം, അതിനു പുറമെ സവിശേഷതകള്‍ നിറഞ്ഞ ആകര്‍ഷണീയമായ ടൂറിസ്റ്റ് കേന്ദ്രം, മന്‍ഹാട്ടനും ടൈം സ്‌ക്വയറും സ്റ്റാ ച്യു ഓഫ് ലിബര്‍ട്ടിയും നയന്‍ ഇലവന്‍ മെമ്മോറിയലും വണ്‍ വേള്‍ഡ് ട്രേഡ് സെന്ററും ഒക്കെ അടങ്ങുന്ന, പത്തു ദിവസം താമസിച്ചാലും കണ്ടു തീരാന്‍ കഴിയാത്ത വിധത്തിലുള്ള കാഴ്ചകള്‍ നിറഞ്ഞ ന്യൂ യോര്‍ക്ക് പ്രത്യേകിച്ചു  മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്ക് അതിലുപരി യുവാക്കള്‍ക്ക് ഒരു വര്ണക്കാഴ്ച ആയിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ന്യു യോര്‍ക്ക് വലിയ ചിലവുള്ള സ്ഥലമാണെന്നു പറയുന്നത് പോലെ  ഏറ്റവും കുറഞ്ഞ ചിലവിലും ജീവിക്കാന്‍  കഴിയുന്ന വലിയ നഗരമാണിത്. അതോടൊപ്പം വലിയ ഹോട്ടലുകളും, ഫാസ്റ്റ് ഫുഡ്, ചെയിനുകളും  ലോക്കല്‍ റെസ്‌റ്റോറന്റുകളും ധാരാളം.

എടുത്തു പറയത്തക്ക മറ്റൊന്നു യാത്രാ സൗകര്യമാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നും വിമാന മാര്‍ഗ്ഗം വന്നെത്താനുള്ള സാധ്യത. അമേരിക്കയിലെ എല്ലാ നഗരങ്ങളില്‍ നിന്നും ന്യൂയോര്‍ക്കിലെത്തുന്ന ലോക്കല്‍ ഫ്‌ളൈറ്റ്‌സ്.

സിറ്റിയിലേക്ക് െ്രെഡവ് ചെന്നെത്തുവാന്‍  കഴിയുന്ന ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, കണക്ടിക്കട്ട്, വാഷിംഗ്ടണ്‍ ഡി.സി, മേരിലാന്‍ഡ് തുടങ്ങിയ നോര്‍ത്ത് ഈസ്‌റ്റേണ്‍ മേഖലയാണ് സംഘടനയുടെ ഏറ്റവും വലിയ ശക്തികേന്ദ്രം.

ആതിഥേയത്വം വഹിക്കാന്‍ ശക്തിയും ആള്‍ബലവും, സന്നദ്ധതയുമുള്ള ഫോമ അംഗ സംഘടനകള്‍ ഇവിടെ ധാരാളമുണ്ട്.

ആരംഭം മുതല്‍ ഫോമയ്ക്കുവേണ്ടി സമയവും സമ്പത്തും ചെലവഴിച്ച് മുന്‍നിരയില്‍ നിന്നിട്ടുള്ള ത്യാഗമതികളായ നേതാക്കള്‍, പരിചയസമ്പന്നര്‍, സംഘാടകര്‍ എല്ലാം ഈ മേഖലയിലുണ്ടെന്നത് എല്ലാവര്‍ക്കും അറിയാം

1998ല്‍ നടന്ന റോച്ചസ്റ്റര്‍ കണ്‍വന്‍ഷന്‍ ജനകീയ പങ്കാളിത്തത്തില്‍ ഏറ്റവും വലുതായി ഇന്നും നിലനില്‍ക്കുന്നു. അതിന്റെ മുഖ്യകാരണം കണ്‍വന്‍ഷന്‍ സ്ഥലം ന്യൂയോര്‍ക്ക് ആയതു കൊണ്ടാണ്. 

2020ല്‍ ന്യൂയോര്‍ക്കില്‍ ഫോമ കണ്‍വന്‍ഷന്‍ നടന്നാല്‍ അത് ചരിത്രം സൃഷ്ടിക്കും. കാരണം നേതൃത്വം കൊടുക്കുന്നവര്‍ ഫോമ എന്താണെന്ന് അറിയുന്നവരും ആദ്യം മുതല്‍ അതിനെ വളര്‍ത്തിയവരുമാണ്.  സലിം ഫോമയുടെ സെക്രട്ടറി ആയ കാലത്തു നടത്തിയ പ്രവര്‍ത്തനങ്ങളെയും മറ്റും  അനുസ്മരിക്കവേ സലീമിന്റെയും  ഷിനു ജോസഫിനെയും മാത്യു വര്‍ഗീസിനെയും പോലെയുള്ള യുവാക്കളുടെയും  നേതൃത്വത്തില്‍  ഫോമാ ഭദ്രമായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം  പറഞ്ഞു.

ലോക തലസ്ഥാന നഗരിയിലേക്ക്  2020  ഫോമാ കണ്‍വന്‍ഷന്‍ !!!
Join WhatsApp News
Pravasee malayalee 2018-06-06 12:25:13
Nothing going to happen! The 2020 Convention is in Dallas Texas, no matter what! How many association in NY support in 2020 NY Convention in Newyork maybe 4! So 90% need Convention in Dallas!
Jacob , Dallas 2018-06-06 20:33:18

I support J Mathew and NY Convention. Here not much strong association to support FOMAA Convention . Raju is not familier to FOMAA and public


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക