Image

എടപ്പാള്‍ തിയേറ്റര്‍ പീഡന കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ചിന്

Published on 06 June, 2018
എടപ്പാള്‍ തിയേറ്റര്‍ പീഡന കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ചിന്
വിവാദമായ എടപ്പാള്‍ തിയേറ്റര്‍ പീഡന കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയിരിക്കുന്നു. കേസ് അന്വേഷണ ഉദ്യോഗസ്ഥനെ സഥലം മാറ്റുകയും ചെയ്തു.11 വയസുകാരിയായ പെണ്‍കുട്ടി തിയേറ്ററില്‍ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തുവരാന്‍ ഇടയാക്കിയ തിയേറ്ററിന്റെ ഉടമയെ അറസ്റ്റ് ചെയ്തതിനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സിഡിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റുകയും ചെയ്തിരിക്കുന്നത്. തൃശൂര്‍ റെഞ്ച് ഐജി എംആര്‍ അജിത്കുമാറാണ് ഡിവൈഎസ്പിക്കെതിരേ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് ഷാജിയെ മാറ്റിയിരിക്കുന്നത്. 
തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. ഇതിനിടയിലാണ് സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഡിജിപി തൃശൂര്‍ റോഞ്ച് ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ഡിവൈഎസ്പിക്കെതിരേ നടപടി വന്നിരിക്കുന്നതും തിയേറ്റര്‍ പീഡനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നതും.തിയറ്റര്‍ ഉടമക്കെതിരെ കേസെടുത്ത സംഭവത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഐജി അജിത്കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ തീരുമാനമെടുത്തത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയാണ്. അറസ്റ്റിലാണെങ്കില്‍ നിയമപരമായ പാളിച്ചയില്ലെന്നുളള മലപ്പുറം എസ്പിയുടെ വിശദീകരണവും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക