Image

ട്രംപിനേക്കാള്‍ മോശമാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‌ അരുന്ധതി റോയ്‌

Published on 06 June, 2018
ട്രംപിനേക്കാള്‍ മോശമാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‌ അരുന്ധതി റോയ്‌


അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനേക്കാള്‍ മോശമാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‌ പ്രശസ്‌ത സാഹിത്യക്കാരി അരുന്ധതി റോയ്‌. ഇന്ത്യയില്‍ സ്ഥാപിത താത്‌പര്യങ്ങള്‍ മനസില്‍ വച്ചു കൊണ്ട്‌ ഒരു സമൂഹം അക്രമം അഴിച്ചുവിടുകയാണ്‌. അവര്‍ തങ്ങളെ തന്നെ രാഷ്ട്രമായി പ്രഖ്യാപിക്കുകയാണ്‌. തങ്ങള്‍ ഹിന്ദുരാഷ്ട്രമെന്നാണ്‌ അവരുടെ അവകാശവാദം

മറ്റുള്ളവര്‍ രണ്ടാംകിട പൗരന്മാരാണെന്ന്‌ അത്തരക്കാര്‍ പറയുന്നു. ഇന്ത്യയില്‍ നടക്കുന്ന അക്രമങ്ങള്‍ പേടിപ്പെടുത്തുന്നു. കശ്‌മീരിലെ കത്വയില്‍ നടന്ന പോലെയുള്ള ബാലപീഡനങ്ങള്‍ നടക്കാറുണ്ട്‌. പക്ഷേ ഇവിടെ പീഡകരെ പിന്തുണച്ച ചില ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അവരുടെ കൂട്ടത്തില്‍ സ്‌ത്രീകളുമുണ്ടായിരുന്നു. വിചാരണ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്‌ ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുന്നത്‌.

ജനങ്ങളൂടെ ഇടയില്‍ ശക്തമായി മാറുന്ന വിഭാഗീയത ഭീതിജനകമാണ്‌.ട്രംപിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. പക്ഷേ മാധ്യമങ്ങളും ജൂഡീഷ്യറിയും അടക്കമുള്ള സ്ഥാപനങ്ങള്‍ ട്രംപിനെതിരെ പ്രതികരിക്കുന്നുണ്ട്‌. ജനങ്ങള്‍ ട്രംപിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. അതേസമയം ഇന്ത്യയില്‍ സ്ഥിതി വിഭിന്നമാണ്‌.
ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളിലും മോദി പിടിമുറുക്കി. നാലു സുപ്രീം കോടതി ജഡ്‌ജിമാര്‍ ഭരണഘടനാ അപകടത്തിലാണെന്ന്‌ വ്യക്തമാക്കുന്നത്‌ ചരിത്രത്തിലാദ്യമായിട്ടാണ്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനേക്കാള്‍ മോശമാണ്‌ മോദിയെന്ന്‌ പറയുന്നത്‌ ഇതു കൊണ്ടാണ്‌.

ഇന്ത്യയിലെ ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കുമ്പോള്‍ അവര്‍ ദേശദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു. രാജ്യത്തെ സ്‌നേഹിക്കുന്നവരാണ്‌ സര്‍ക്കാരിനെ വിര്‍മശിക്കുന്നതെന്നും അരുഡതി റോയ്‌ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക