Image

പ്രവാസി സാഹോദര്യത്തിന്റെ മാതൃക തീര്‍ത്ത നവയുഗം ദല്ല മേഖല ഇഫ്താര്‍ സംഗമം.

Published on 06 June, 2018
പ്രവാസി സാഹോദര്യത്തിന്റെ മാതൃക തീര്‍ത്ത നവയുഗം ദല്ല മേഖല ഇഫ്താര്‍ സംഗമം.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം ദല്ല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ദേശ ഭാഷാ വ്യത്യാസമെന്യേ പ്രവാസി സാഹോദര്യത്തിന്റെ മഹനീയ മാതൃകയായി.

ദമ്മാം കോദരിയ കൂള്‍ഗേറ്റ് ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മലയാളികള്‍ക്ക് പുറമെ വിവിധ സംസ്ഥാനക്കാരായ പ്രവാസികളും അറബ് വംശജരും , പ്രവാസി കുടുംബങ്ങളും പങ്കെടുത്തു.

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം റംസാന്‍ സന്ദേശം നല്‍കി. സഹജീവികളോടുള്ള സ്‌നേഹവും കാരുണ്യവുമാണ് ദൈവസ്‌നേഹത്തിലേക്കുള്ള വഴി എന്ന തിരിച്ചറിവാണ് റംസാന്‍ മാസം നല്‍കുന്നതെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു. 

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ  സാജന്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍ , ഷിബുകുമാര്‍, ഉണ്ണി പൂച്ചെടിയല്‍, ദാസന്‍ രാഘവന്‍, അരുണ്‍ ചാത്തന്നൂര്‍, ഗോപകുമാര്‍, മിനി ഷാജി എന്നിവര്‍ പങ്കെടുത്തു.

ഇഫ്താര്‍ സംഗമത്തിന് നവയുഗം നേതാക്കളായ  അരുണ്‍ നൂറനാട്, സനു മഠത്തില്‍, വിജീഷ്, ശ്രീകുമാര്‍, നഹാസ്, വിനീഷ്, ഹംസ, തമ്പാന്‍, നിസാം, വിജയന്‍ കാരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


പ്രവാസി സാഹോദര്യത്തിന്റെ മാതൃക തീര്‍ത്ത നവയുഗം ദല്ല മേഖല ഇഫ്താര്‍ സംഗമം.പ്രവാസി സാഹോദര്യത്തിന്റെ മാതൃക തീര്‍ത്ത നവയുഗം ദല്ല മേഖല ഇഫ്താര്‍ സംഗമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക