Image

ഒക്ലഹോമ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി ആര്‍.വി.പി. സ്ഥാനാര്‍ഥി സാം ജോണ്‍

Published on 07 June, 2018
ഒക്ലഹോമ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി ആര്‍.വി.പി. സ്ഥാനാര്‍ഥി സാം ജോണ്‍
ഫോമ ആര്‍.വി.പി സ്ഥാനത്തേക്ക് മത്സരം നടക്കുന്ന ചുരുക്കം റീജിയനുകളിലൊന്നാണ് സതേണ്‍ റീജിയന്‍. ഹൂസ്റ്റണില്‍ നിന്നു തോമസ് ഒലിയാന്‍കുന്നേല്‍, ഒക്കലഹോമയില്‍ നിന്നു സാം ജോണ്‍ എന്നിവരാണ് മത്സര രംഗത്ത്. 

സാം ജോണ്‍ കഴിഞ്ഞ തവണയും മത്സരിച്ചിരുന്നു. ഹരി നമ്പൂതിരിക്കും സാമിനും തുല്യം വോട്ട് കിട്ടിയതിനാല്‍ നറുക്കെടുപ്പ് വന്നു. ഭാഗ്യം ഹരി നമ്പൂതിരിയെ തുണച്ചു. 

ഏറെ ഡെലിഗേറ്റുകളുള്ള ഹൂസ്റ്റണ് എപ്പോഴും മുന്‍ഗണന ലഭിക്കുന്നതിനാല്‍ ഒക്കലഹോമക്കാര്‍ക്ക് അവസരം കിട്ടാതെ വരുന്നതിലുളപരിഭവം സാം മറച്ചു വെച്ചില്ല. ഇത്തവണകൂടി എന്തായാലും ശ്രമിക്കും.

ഫോമയുടെ ചരിത്രത്തിലും ഒക്ലഹോമ മലയാളി അസോസിയേഷന്റെചരിത്രത്തിലും ആദ്യമായി ഒക്ലഹോമയില്‍ നിന്നുള്ള പ്രതിനിധിയായ സാം ജോണിനെ അടുത്ത ആര്‍.വി.പിയായി വിജയിപ്പിക്കണമെന്ന് ഒ.എം.എ. അംഗങ്ങളും ആവശ്യപ്പെടുന്നു

ഫോമയുടെ തുടക്കം മുതല്‍ ഒ.എം.എ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. എന്നാല്‍ ഒ.എം.എയ്ക്ക് യാതൊരു വിധ പ്രാതിനിധ്യവും ഇതുവരെ ലഭിച്ചിട്ടില്ല.

ഓരോ പ്രാവശ്യവും സ്ഥാനങ്ങളില്‍ വരുന്നവര്‍ വീണ്ടും വീണ്ടും വരുന്ന പ്രവണത മാറി മറ്റു സംഘടനകള്‍ക്കും പ്രാതിനിധ്യം ലഭിക്കാന്‍ എല്ലാ സംഘടനകളും പ്രവര്‍ത്തിക്കണമെന്നാണ് ഒ.എം.എ അംഗ്ങ്ങളുടെ അഭ്യര്‍ഥന.

തനിക്ക് പ്രത്യേക പാനലൊന്നുമില്ലെന്നു സാം പറഞ്ഞു. എങ്കിലും  കണ്‍വന്‍ഷന്‍ ഡാളസില്‍ വരേണ്ടതാവശ്യമാണ്

ഒക്കലഹോമ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി പദങ്ങള്‍ വഹിച്ചിട്ടുള്ള സാം തൃശൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ പഠിക്കുമ്പോള്‍ കോളജ് യൂണിയന്‍ ഭാരവാഹി ആയിരുന്നു. ഇവിടെ പെന്റക്കോസ്തല്‍ സംഘടനയിലും സജീവം. 

സ്വന്തം എന്‍ജിനീയറിംഗ് സ്ഥാപനം നടത്തുന്നു. മാനുഫാക്ചറിംഗും, ഡിസൈനും ഉണ്ട്. ഇത്തരം ബിസിനസുകളിലൊക്കെ എത്തിയിട്ടുള്ള മലയാളികള്‍ ചുരുക്കമെന്നു പറയുമ്പോള്‍ തന്നെ സാം വ്യത്യസ്തനാണെന്നു വ്യക്തമാകും

സാം ജോണ്‍ പല നിലയില്‍ മലയാളി സമൂഹത്തെ സേവിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം. ഒക്കലഹോമ മലയാളി അസോസിയേഷന്‍ (ഒ.എം.എ) പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, കമ്മിറ്റി മെമ്പര്‍ തുടങ്ങി പല പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഒ.എം.എ മുഖേന ഇന്ത്യന്‍ കോണ്‍സുലേറ്റ് വര്‍ക്ക് ഷോപ്പ്, ഹെല്ത്ത് ഫെയര്‍, കേരളത്തില്‍ നിന്നും പ്രമുഖ നടീ നടന്മാരെ ഉള്‍പ്പെടുത്തി സ്‌റ്റേജ് ഷോകള്‍, ചെറുപ്പക്കാരുടേയും കുട്ടികളുടേയും കഴിവ് തെളിയിക്കാന്‍ ടാലന്റ് കോമ്പറ്റീഷന്‍, എ.സി.ടി കോച്ചിംഗ് ക്ലാസ്, പ്രായമുള്ളവരെ ആദരിക്കുന്ന ഗ്രാന്റ് പേരന്റ്‌സ് ഡേ തുടങ്ങിസാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

ഫോമയുടെ  പ്രൊഫഷണല്‍ സമ്മിറ്റ് നടത്തുന്നതില്‍ വേണ്ട  സഹായം  നല്‍കി പ്രോത്സാഹിപ്പിക്കുന്നു.

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ പഠിക്കുന്ന കാലം മുതല്‍ ആരംഭിച്ചാണ് സാമൂഹ്യ സേവനം. കോളജ് യൂണിയന്‍ മെമ്പര്‍, ജോയിന്റ് സെക്രട്ടറി, ഫൈനല്‍ ഇയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, റെപ് എന്നീ നിലകളില്‍ അന്നു പ്രവര്‍ത്തിക്കുകയുണ്ടായി.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ബിടെക് പാസായ ശേഷം ഏകദേശം 35 വര്‍ഷങ്ങള്‍ക്കു മുമ്പ് യു.എസില്‍ എത്തി.ഉപരിപഠനത്തിനുശേഷം കമ്പനികളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. 2001ല്‍ ആണ് സ്വന്തമായി എന്‍ജീനീയറിംഗ് കമ്പനി തുടങ്ങിയത്. അത് വിജയകരമായി

മലയാളികളുടെ ഒത്തൊരുമയ്ക്കും, സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനുംതന്നെവിജയിപ്പിക്കണമെന്നു സാം ജോണ്‍ അഭ്യര്‍ഥിക്കുന്നു.

ഒക്ലഹോമ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി ആര്‍.വി.പി. സ്ഥാനാര്‍ഥി സാം ജോണ്‍
Join WhatsApp News
Baby 2018-06-07 12:28:14
ഈ തവണ ആരും കള്ള വോട്ട് ചെയ്യില്ല എന്ന് പ്രതീക്ഷിക്കാം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക