Image

ഫോമാ 2020 കണ്‍വന്‍ഷന് ഏറ്റം അനുയോജ്യം ന്യൂയോര്‍ക്ക് തന്നെ: ഗോപിനാഥകുറുപ്പ്

ഷോളി കുമ്പിളുവേലി Published on 07 June, 2018
ഫോമാ 2020 കണ്‍വന്‍ഷന് ഏറ്റം അനുയോജ്യം ന്യൂയോര്‍ക്ക് തന്നെ: ഗോപിനാഥകുറുപ്പ്
ന്യൂയോര്‍ക്ക്: ചിക്കാഗോ കണ്‍വന്‍ഷന്‍ നല്‍കുന്ന മുന്നേറ്റത്തിന്റെ സന്ദേശം നിലനിര്‍ത്തുവാനും, ഫോമയെ വളര്‍ച്ചയുടെ പാതയില്‍ കൂടുതല്‍ മുന്നോട്ടു നയിക്കുവാനും '2020 കണ്‍വന്‍ഷന്‍' ന്യൂയോര്‍ക്ക് നഗരത്തില്‍ നടത്തുന്നതായിരിക്കും ഏറ്റം ഉചിതമെന്ന്, ഫോമായുടെ ആരംഭത്തില്‍ ഭരണഘടനാ അംഗവും, അഡൈ്വസറി ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനും, നിലവില്‍, എംപയര്‍ റീജണിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഗോപിനാഥകുറുപ്പ് പറഞ്ഞു.

വാഷിംങ്ടണ്‍ മുതല്‍ ബോസ്റ്റന്‍ വരെയുള്ള സ്‌റ്റേറ്റുകളിലായി ഏതാണ്ട് മുപ്പത്തി അഞ്ച്  അംഗസംഘടനകള്‍ ഫോമക്കുണ്ട്. മൊത്തം അംഗസംഘടനകളുടെ പകുതി വരും ഇത്. ഈ സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ക്ക് ഡ്രൈവ് ചെയ്ത് ന്യൂയോര്‍ക്കില്‍ എത്താന്‍ സാധിക്കും.
വാഹനം ഓടിച്ചു വരുവാന്‍ സാധിക്കുന്നതുകൊണ്ട് മഹാഭൂരിപക്ഷവും കുടുംബവുമായിട്ടായിരിക്കും കണ്‍വന്‍ഷന് എത്തുക. ധാരാളം കുടുംബങ്ങള്‍ പങ്കെടുക്കുമ്പോള്‍, കുട്ടികളുടെയും, യുവജനങ്ങളുടെയും കൂടുതല്‍ പങ്കാളിത്വം ഫോമാ കണ്‍വന്‍ഷനില്‍ ഉണ്ടാകും. രണ്ടാം തലമുറയെ ഫോമയുമായി കൂടുതല്‍ അടുപ്പിക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് ഗോപിനാഥകുറുപ്പ് വ്യക്തമാക്കി.

അതുപോലെ, ഫോമയുടെ തുടക്കത്തില്‍ സംഘടന കെട്ടിപ്പടുക്കുവാനും, വളര്‍ത്തുവാനും ഒത്തിരി ത്യാഗങ്ങള്‍ സഹിച്ച, ജോണ്‍ സി. വര്‍ഗീസിനെ(സലീം) പ്പോലുള്ള പരിചയസമ്പന്നനായ വ്യക്തി പ്രസിഡന്റായി വരേണ്ടത് ഫോമയെ സ്‌നേഹിക്കുന്ന എല്ലാവരുടേയും ആഗ്രഹമാണ്. പ്രസിഡന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഷിനു ജോസഫിനെപ്പോലെ അര്‍പ്പണബോധവും, കാര്യക്ഷമതയുമുള്ള ചെറുപ്പക്കാരും ഫോമയുടെ തലപ്പത്തേക്ക് കടന്നു വരേണ്ടത് ആവശ്യമാണെന്ന് റോക്ക്‌ലാന്റ് മലയാളി അസോസിയേഷന്റേയും, ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്റേയും മുന്‍ പ്രസിഡന്റ് കൂടിയായ ഗോപിനാഥ് കുറുപ്പ് പറഞ്ഞു. ന്യൂയോര്‍ക്ക് 2020 ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍, എംപയര്‍ റീജന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്റെ വിജയത്തിനായി നേതൃനിരയില്‍ തന്നെ താന്‍ ഉണ്ടാകുമെന്നും കുറുപ്പ് അറിയിച്ചു.


ഫോമാ 2020 കണ്‍വന്‍ഷന് ഏറ്റം അനുയോജ്യം ന്യൂയോര്‍ക്ക് തന്നെ: ഗോപിനാഥകുറുപ്പ്
Join WhatsApp News
Sarasan 2018-06-07 10:38:24
പണ്ട് കുറുപ്പച്ചനെ തോൽപ്പിക്കാൻ വേണ്ടി തൊഴുത്തിൽ കുത്തി ഗ്ലാഡ്‌സൺ വര്ഗീസ്സിനെ പൊക്കി കൊണ്ട് വന്നു സപ്പോർട്ട് ചെയ്ത മഹത് വ്യക്തി ആണ് ഈ സലിം. നല്ല ബുദ്ധിയിൽ തന്നെ ആണോ കുറുപ്പച്ചൻ അതോ ഷോളി കുമ്പുളിവേലി നിങ്ങൾക്കിട്ട് പണിതതാണോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക