Image

ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി(ഇ-മലയാളി എസ്‌ക്ലൂസിവ് ) Published on 07 June, 2018
ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)
അമേരിക്കയില്‍ ഭാവി ഭാസുരമാക്കാന്‍ എത്തിയ മലയാളികള്‍ സകുടുംബം വീണ്ടും ഇന്ത്യ കാണാനെത്തണം. അയ്യായിരം വര്‍ഷത്തെ ചരിത്രമാണ് നമ്മുടേത്. സഹസ്രാബ്ദങ്ങളായി നിരവധി സംസ്‌കാരങ്ങളുടെ സംഗമവേദിയാണ്.  കോട്ടകളും കൊട്ടാ രങ്ങളും താജുമഹലും കുത്തബ് മിനാറും ഹുമയൂണ്‍ കുടീരവും ഓര്‍മ്മച്ചെപ്പുകളായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. അവയൊക്കെ കാണുമ്പോള്‍, അവയുടെ വശ്യത ആവഹിക്കുമ്പോള്‍ ലോകത്തെവിടെയും കാണാത്ത മഹത്തായ പാരമ്പര്യത്തിന്റെ അനന്തരാവകാശികളാണ് നാമെന്നു ബോധ്യമാകും

ഇത് പറയുന്നത് ഇന്ത്യയുടെ ടൂറിസം മന്ത്രി കെജെ അല്‍ഫോന്‍സ് കണ്ണന്താനം. ചരിത്രത്തലാദ്യമായാണ് ടൂറിസത്തിന്റെ സമ്പൂര്‍ണ ചുമതലയുള്ള ഒരു മന്ത്രി കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ എത്തുന്നത്. 'ഡല്‍ഹിയില്‍ ''പതിനാലായിരം കൊട്ടാരങ്ങള്‍ ഇടിച്ച് നിരത്തി'' പേരെടുത്ത അല്‍ഫോണ്‍സ് പ തിനേഴിന് രണ്ടാഴ്ചത്തെ പര്യടനത്തിനു അമേരിക്കയില്‍ എത്തുകയാണ്. ഭാര്യ ഷീലയും ഒപ്പമുണ്ടാകും

ന്യൂയോര്‍ക്ക് , ചിക്കാഗോ, ഹ്യുസ്റ്റന്‍, സെന്റ് ലൂയിസ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന മന്ത്രി ചിക്കാഗോയില്‍ ഫോമാ കണ്‍വെന്‍ഷന്‍ ഉദ്ഘാ ടനം ചെയ്യും. ന്യു യോര്‍ക്കില്‍ മന്‍ഹാറ്റനിലുള്ള മകന്‍ ആദര്‍ശും ഭാര്യ ബ്രിജിറ്റുമൊത്ത് ഒരു ദിവസം ചെലവഴിക്കും.

ടൂറിസം മന്ത്രി എന്ന നിലയില്‍ 2017 സെപ്റ്റംബര്‍ മൂന്നിന് ചാര്‍ജെടുത്തതു മുതല്‍ കുറഞ്ഞ കാലം കൊണ്ട് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ അല്‍ഫോണ്‍സിന് കഴിഞ്ഞു. വരൂ ഇന്ത്യ കാണൂ എന്നായിരുന്നു അടുത്ത കാലം വരെ നമ്മുടെ ആഹ്വാനം. ഇന്ത്യ വന്നു കണ്ടു അനുഭവവേദ്യമാക്കൂ എന്ന് അത് മാറി.  ഇന്ത്യയില്‍ വന്നു അനുഭവങ്ങങ്ങളിലൂടെ സ്വയം മാറ്റിയെടുക്കൂ (കം ആന്‍ഡ് ബി ട്രാന്‍സ്ഫോമ്ഡ് )എന്നാണ് അല്‍ഫോണ്‍സിന്റെ മുദ്രാവാക്യം.

ഇന്ത്യയിലെ ഖജുരാഹോയും അജന്തയും എല്ലോറയും ഒക്കെ കണ്ടാല്‍ ഇങ്ങിനെയും ഒരു ഇന്ത്യ ഉണ്ടായിരുന്നോ എന്ന് ആരും അത്ഭുതപ്പെടും. ഡല്‍ഹിയിലെ ചെങ്കോട്ടയും ആഗ്രയിലെ താജ് മഹലും പ്രതിനിധാനം ചെയ്യുന്ന കലാ സാംസ്‌കാരിക പാരമ്പര്യത്തിന് താരതമ്യങ്ങള്‍ ഇല്ല. മന്ദിരങ്ങള്‍ മാറി നില്‍ക്കട്ടെ, ഇന്ത്യയുടെ വടക്കു കിഴക്കേ സംസ്ഥാനങ്ങള്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഹരിത ഭൂമികകള്‍ ആണ്. അവിടത്തെ ടൂറിസം വികസനത്തിന് ഓരോ സംസ്ഥാനവും രണ്ടു പ്രോജക്ടുകള്‍ വീതം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഗുവാഹത്തിയില്‍ നിന്ന് വിദേശത്തേക്ക് കൂടുതല്‍ ഫ്ലൈറ്റുകളും വരും

''ടൂറിസം രംഗത്ത് കേരളം പിന്നോക്കം പോയിരിക്കുന്നു. നാം ഇന്ന് ഏഴാം സ്ഥാനത്താണ്. തമിഴ്നാട് ഒന്നാമതെത്തി. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ടൂറിസ്റ്റുകള്‍ എത്തിയിരുന്ന കോവളം ഇപ്പോള്‍ ആര്‍ക്കും വേണ്ട. മുന്നാറില്‍ ഒരുദിവസം തങ്ങിയാല്‍ പിന്നെ എന്തുണ്ട്? മൂന്നാര്‍ റോഡ് നാലുവരിപ്പാത ആക്കണം. മൂന്നാര്‍ ടൗണിനടുത്ത് ടാറ്റയില്‍ നിന്ന് ആയിരം ഏക്കര്‍ വാങ്ങി പൂന്തോട്ടവും തടാകവും ഹോട്ടലും നിര്‍മ്മിച്ച് രാത്രികാലം മുഴുവന്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കണം''

ഇരുപത്തേഴു വര്‍ഷം ഐഎസില്‍ സേവനം ചെയ്ത ശേഷമാണ് അല്‍ഫോണ്‍സ് സ്വമേധയാ വിട വാങ്ങിയത്. ഡല്‍ഹി ഡവലപ്മെന്റ് അതോറിറ്റിയില്‍ ലാന്‍ഡ് ആന്‍ഡ് പ്രോജെക്ടസ് കമ്മീഷണര്‍ ആയിരിക്കു മ്പോള്‍ ചെറുപ്പക്കാരനായ ഈ 'ഡെയര്‍ ഡെവിള്‍' ഓഫീസരുടെ നേതൃത്വത്തില്‍ അനധികൃതമായി പണിത ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്തി. ''കൃത്യമായി പറഞ്ഞാല്‍ 14310 കെട്ടിടങ്ങള്‍ ശക്തമായ എതിര്‍പ്പുകളെ അദ്ദേഹം തൃണവല്‍ഗണിച്ചു.

'ഡിമോളിഷന്‍ മാന്‍' എന്ന് ജനങ്ങള്‍ വിളിച്ച അല്‍ഫോണ്‍സിനെ 1994ല്‍ ലോകത്തിലെ നൂറു ഭാവി നേതാക്കളായി 'ടൈം മാഗസിന്‍' തെരഞ്ഞെടുത്തു. നൂറു പേരില്‍ ഒന്നാമതായി കൊടുത്തിരുന്നത് അദ്ദേഹത്തിന്റെ പേരാണ്. ''അത് ആല്‍ഫബെറ്റിക്കലായി വന്നു പോയതാണ്'' എന്ന് ഷീല കളിയാക്കുമ്പോള്‍ ആ ചിരിയില്‍ അദ്ദേഹവും പങ്കു ചേരും. ''തെരഞ്ഞെടുപ്പില്‍ തീരുമാനം എടുക്കുന്നത് പെണ്ണുങ്ങള്‍ ആണ്. എന്റെ വീട്ടില്‍ അങ്ങനെയാണ്'' എന്നദ്ദേഹം പറയുമ്പോള്‍ വീണ്ടും ചിരി

കോട്ടയം ജില്ലയില്‍ മണിമലയാറിന്റെ തീരത്ത് അദ്ധ്യാപകനായ ജോസഫിന്റെയും ബ്രിജിത്തിന്റെയും ഒമ്പതു മക്കളില്‍ ഒരാളായി 1953 ഓഗസ്റ് 8നു ജനിച്ചു.  എസ്എസ്എല്‍സിക്ക് കഷ്ടിച്ചു (42 ശതമാനം മാര്‍ക്ക്) കടന്നു കൂടിയ അല്‍ഫോന്‍സ് വായന കൊണ്ടാണ് പടവുകള്‍ ചവുട്ടിക്കയറിയത്. 'മേക്കിംഗ് ഏ ഡിഫറന്‍സ്' (മലയാളത്തില്‍ 'ഇന്ത്യ: മാറ്റത്തിന്റെ മുഴക്കം) എന്ന പുസ്തകത്തില്‍ ഈ കഥ അദ്ദേഹം പറയുന്നുണ്ട്. മണിമലക്കാരിയാണ് ഭാര്യ ഷീല.  'എന്റെ വീടിനു മൂന്നു കിമീ അടുത്തുള്ള ഷീലയെ കണ്ടുമുട്ടാന്‍ ഞാന്‍ മുപ്പതു വര്ഷം എടുത്തു' ഒരിക്കല്‍ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞു.

ഐഎഎസ് അഭിമുഖത്തിന് ഹിപ്പിയായിച്ചെന്നു നെഗറ്റിവ് മാര്‍ക്ക് വാങ്ങിയ ആളാണ്.  ''അല്‍ഫോണ്‍സ് എന്നത് ഒരു മാങ്ങ യല്ലേ?'' എന്നായിരുന്നു ഒരു ചോദ്യം. ''അതെ മാങ്ങകളില്‍ ദി ബെസ്റ്. ഞാനും അങ്ങിനെ തന്നെ'' എന്നായിരുന്നു മറുപടി.  തെരഞ്ഞെടുക്കപ്പെട്ടു എന്ന് മാത്രമല്ല, കേരളം കേഡറും കിട്ടി. 1979 ല്‍ 1988 ല്‍ ജില്ലാ കലക്ടര്‍ ആയിരിക്കുമ്പോള്‍ കോട്ടയം നഗരത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷര നഗരമായി മാറ്റിയെടുത്തു. ഭാവി ഐഏഎസ്‌കാരെ വാര്‍ത്തെടുക്കാനുള്ള ഒരു ഐഏഎസ് സ്ലോഗ് സെന്റര്‍ ആരംഭിച്ചു. രാജിവച്ച ശേഷം എറണാകുളത്ത് അല്‍ഫോണ്‍സ് അക്കാദമി തുടങ്ങി. അത് ഇപ്പോഴും നല്ല റിസള്‍ട് ഉണ്ടാക്കുന്നു

ഐഏഎസില്‍ നിന്ന് രാജിവച്ചു 2006 ല്‍ ജന്മനാടായ കാഞ്ഞിരപള്ളി നിയോ ജകമണ്ഡലത്തില്‍ സിപിഎം പിന്തുണയോടെ മത്സരിച്ചു ജയിച്ചു. വിദ്യാഭ്യാസ നയരൂപീകരണത്തിലും സ്വാശ്രയ സ്ഥാപനങ്ങളുടെ തുടക്കത്തിനും മുന്‍കൈഎടുത്തു. എംഎല്‍ഏ ആയിരിക്കുമ്പോള്‍ കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷന്‍ ലക്ഷ്യത്തിനു മുമ്പേ പണിതീര്‍ത്തെടുക്കാന്‍ കഴിഞ്ഞു. പക്ഷെ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഇടം കിട്ടിയില്ല

അങ്ങിനെയാണ് ഇടത്ത് രാഷ്ട്രീയത്തോട് വിട പറഞ്ഞു 2011ല്‍ ബി ജെപിയില്‍ ചേരുന്നത്. നിതിന്‍ ഗഡ്കരി ആയിരുന്നു അന്ന് പാര്‍ട്ടി അധ്യക്ഷന്‍. താമസിയാതെ പാര്‍ട്ടിയുടെ ദേശിയ നിര്‍വഹണ സമിതിയില്‍ അംഗമായി

ഇടത്തും വലത്തും ധാരാളം സുഹൃത്തുക്കള്‍ ഉള്ള അല്‍ഫോണ്‍സ് ജന്മ ഗൃഹത്തിന് തൊട്ടടുത്തുള്ള ചെറുവള്ളിയില്‍ പുതിയ ശബരി എയര്‍പോര്‍ട്ട് വരുന്നതിനു എറ്റം അനുകൂലിയാണ്.  ടൂറിസം മന്ത്രി എന്ന നിലയില്‍ എല്ലാ സഹായങ്ങളും ചെയ്യും. ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ആ സ്ഥലത്ത് ഒരു മെഡിക്കല്‍ കോളേജ് കൊണ്ടുവരുമെന്ന് എംഎല്‍ ഏ ആയിരിക്കുന്ന കാലത്ത് അദ്ദേഹം പറഞ്ഞിരുന്നു.

പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യാന്‍ മനക്കരുത്തും കൈക്കരു ത്തും ഉള്ള ആളാണ് അല്‍ഫോന്‍സ്. ഒരിക്കല്‍ കെആര്‍ നാരായണന്‍ ഉപരാഷ്ട്രപതി ആയിരിക്കുമ്പോ'ള്‍ കോട്ടയം സന്ദര്‍ശിച്ചു. അന്ന് അല്‍ഫോന്‍സ് ആണു കലക്ടര്‍. തിരുനക്കര മൈതാനത്ത് വിശിഷ്ടാതിഥി ആള്‍ത്തിരക്കില്‍ പെട്ട് ഞെരുങ്ങുന്നത് കണ്ടു ഒരു പോലിസുകാരന്റെ ലാത്തി പിടിച്ചെടുത്തു ജനത്തെ അടിചൊതുക്കിയ ആളാണ് അദ്ദേഹം

കോട്ടയത്ത് ഇരിക്കുമ്പോള്‍ ഒരുദിനം മനോരമയിലേക്കു എന്നെ വിളിച്ചു 'വേഗം ഇങ്ങോട്ട് വരൂ' കേരളത്തില്‍ ആദ്യമായി കംപ്യുട്ടര്‍ സ്ഥാപിച്ച കലക്ടറുടെ ഓഫീസ് കാണിക്കുകയായിരുന്നു ലക്ഷ്യം. ഏതു വിവരവും ചോദിക്കാം. 'ഏറ്റുമാനൂര്‍ ബിഡിഒ ആര്?' അദ്ദേഹം കീബോര്‍ഡില്‍ ഒന്നമര്‍ത്തി 'എന്‍ ജോര്‍ജ് 3389 മുതല്‍ സസ്പെന്‍ഷനില്‍' നിമിഷം കൊണ്ടു മറുപടി കിട്ടി. താന്‍ തന്നെ കരാറുകാരെ ക്കൊണ്ട് കൈക്കൂലി കൊടുപ്പിച്ചു പിടിപ്പിച്ചു പുറത്താക്കിയ കഥ വിവരിക്കുകയും ചെയ്തു.

്െഡവര്‍ വേണ്ട, സ്വന്തം കാര്‍ തന്നെ ഓടിക്കും ആരു വിളിച്ചാലും നേരിട്ട് ഫോണ്‍ എടുക്കും. 'കല്യാണത്തിനും മരണത്തിനും എന്നെ വിളിക്കരുത്' എംഎല്‍ഏആയപ്പോള്‍ കര്‍ശനമായി നിഷ്‌കര്‍ഷിച്ചു. 'കവിളത്ത് മൂന്നാമതും അടിക്കാന്‍ വന്നാല്‍ ഞാന്‍ അരിവാള്‍ എടുക്കും.' സായിപ്പിന് ബീഫ് തിന്നണമെങ്കില്‍ കൊഴുത്തു തടിച്ച മാടുകളെ ഉള്ള സ്വന്തം നാടല്ലേ എല്ലും തോലുമായ മാടുകളുള്ള ഇന്ത്യയേക്കാള്‍ ഭേദം? ഇതൊക്കെ ചില അല്‍ഫോന്‍സിയന്‍ സൂക്തങ്ങള്‍, തമാശയല്ല

''ഇന്ന് ഞായറാഴ്ചയല്ലേ, പള്ളിയില്‍ പോകണം'' എന്നു പറഞ്ഞു അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചു

രണ്ടാണ്‍ മക്കള്‍, ആകാശ്, ലീഡ്സ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ എടുത്തു ലണ്ടനില്‍ ഐടി അഡൈ്വസര്‍.  കൂടെപഠിച്ച പാലക്കാട്ടുകാരി ഭാവനയെ ജീവിത പങ്കാളിയാക്കി.   ആദര്‍ശ് കലാകാരനാണ്. ബോസ്റ്റണ്‍ യുണിവേഴ് സിറ്റിയില്‍ നിന്ന് പെയിന്റിം ഗില്‍ എംഎസ് എടുത്ത് ഹാര്‍ലം സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ വിഷ്വല്‍ ആര്‍ട്സ് ഡയറക്ടര്‍. ജെനറ്റിക്സ് സയന്റിസ്റ് ആയ ബ്രിജിറ്റിനെ വിവാഹം ചെയ്തു.   പ്രൊജക്റ്റ് ആര്‍ട്ട് മുഖേന ന്യൂ യോര്‍ക്ക് പബ്ലിക് സ്‌കൂളുകളിലെ ആയിരം കുട്ടികള്‍ക്ക് സൗജന്യ ചിത്ര കലാപരിശീലനം നല്‍കി. അമേരിക്കയിലെ മികച്ച അമ്പത് ധര്‍മ്മിഷ് ഠരില്‍ ഒരാളായി വാഴ്ത്തപ്പെടുന്നു. 

കോഴിക്കോട് കളക്ടര്‍ ആയിരിക്കെ സോഷ്യല്‍ മീഡിയയിലൂടെ 'കലക്ടര്‍ ബ്രോ' (ബ്രദര്‍) ആയി ജനപ്രീതി നേടുകയും കോണ്‍ഗ്രസ് എംപി എംകെ രാഘവനുമായി കോര്‍ക്കുകയും ചെയ്ത പ്രശാന്ത് നായര്‍ ആണ് അല്‍ഫോന്‍സിന്റെ ടീമില്‍ ്രൈപവറ്റ് സെക്രട്ടറി
ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)
അല്‍ഫോണ്‍സ് പടവുകള്‍ ഓടിക്കയറുന്നു
ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)
പത്‌നി ഷീലയുമൊത്ത് മണിമലയാറിന്‍ തീരത്ത്
ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)
മുഖ്യമന്ത്രി പിണറായിയുടെ കൂടെ. സംസ്ഥാന ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സമീപം
ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)
കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ 'അമ്മ മേരിയും വിധവ നീനുവും ഒത്ത്
ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)
പധാനമന്ത്രി മോദിയുടെ വസതിയില്‍
ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)
മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ കൂടെ
ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)
ഐഎഎസ് അഭിമുഖത്തിനു ഹിപ്പിയായി എത്തിയപ്പോള്‍
ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)
കുടുംബം: ഭാവന, ആകാശ്, ഷീല,അല്‍ഫോണ്‍സ്, ആദര്‍ശ്, ബ്രിജിറ്റ
ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)
ആക്രമണത്തിനിരയായ സ്വിസ്സ് ടൂറിസ്റ്റു ദമ്പതികളെ കാണാന്‍ ഡല്‍ഹി ആശുപത്രിയില്‍.
ഫോമാ കണ്‍ വന്‍ഷനു എത്തും മുന്‍പ് കണ്ണന്താനവുമായി ഒരു അഭിമുഖം: (കുര്യന്‍ പാമ്പാടി)
ദമ്പതിമാര്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനുമൊത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക