Image

ഒഹായോയില്‍ വീണ്ടും അനധികൃത കുടിയേറ്റക്കാരുടെ കൂട്ട അറസ്റ്റ്

പി പി ചെറിയാന്‍ Published on 07 June, 2018
ഒഹായോയില്‍ വീണ്ടും അനധികൃത കുടിയേറ്റക്കാരുടെ കൂട്ട അറസ്റ്റ്
ഒഹായൊ: ഒഹായോവിലെ ഗാര്‍ഡനിങ്ങ് ആന്റ് ലാന്റ് സ്‌ക്കേപ്പിങ്ങ് കമ്പനി ജൂണ്‍ 5 ചൊവ്വാഴ്ച രാവിലെ ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തു നൂറില്‍ പരം അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു.

കമ്പനിയില്‍ ജോലി ചെയ്യുന്ന 200 ല്‍ പരം ജീവനക്കാരെ രാവിലെ പരിസരം വളഞ്ഞാണ് അധികൃതര്‍ പിടി കൂടിയത്. ഇവിടേക്കുള്ള റോഡ് ഗതാഗതം തടഞ്ഞും, ഹെലികോപ്റ്ററിലൂടെ സൂഷ്മ നിരീക്ഷണം നടത്തിയതിന് ശേഷം ആരും ചാടിപോകുകയില്ല എന്നും അറസ്റ്റിന് മുമ്പ് ഏജന്റ്മാര്‍ ഉറപ്പുവരുത്തിയിരുന്നു.

അറസ്റ്റ ചെയ്ത 114 പേരെ വിവിധ ബസ്സുകളിലായി ഐ സി ഇ ഡിറ്റന്‍ഷന്‍ ഫെസിലിറ്റികളിലേക്ക് കൊണ്ടു പോയി.

തിരിച്ചറിയല്‍ രേഖാ മോഷണം, നികുതി വെട്ടിപ്പ്. എന്നീ കുറ്റങ്ങള്‍ക്ക് ഇവരുടെ പേരില്‍ കേസ്സെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ട്രംമ്പ് അധികാരത്തില്‍ കയറിയതിന് ശേഷം മാംസ സംസ്‌ക്കാര ശാലയില്‍ (ടെന്നിസ്സി)നിന്നും 97 പേരെയാണ് 2 മാസം മുമ്പ് പിടികൂടിയത്. ഇതിന് മുന്നപ് 98 സെവന്‍ ഇലവന്‍ സ്റ്റോറികളില്‍ നടത്തിയ പരിശോധനയില്‍ 21 പേരെ അറസ്റ്റ് ചെയ്തിരുന്നു.

അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കിയ സ്ഥാപനങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണിത്. രണ്ട് മാസമായി പരിശേധന നിര്‍ത്തിവെച്ചിരുന്ന ഇമ്മിഗ്രേഷന്‍ അധികൃതര്‍ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക