Image

ആലപ്പുഴയില്‍ പള്ളിവികാരി വാഹനാപകടത്തില്‍ മരിച്ചു

Published on 07 June, 2018
ആലപ്പുഴയില്‍ പള്ളിവികാരി വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ: വെട്ടക്കല്‍ സെന്റ്‌ ആന്റണീസ്‌ പള്ളി വികാരി ഫാ.ഫ്രാന്‍സിസ്‌ രാജു കാക്കരിയില്‍ (31) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന്‌ പുലര്‍ച്ചെ ആറോടെ തീരദേശ റോഡില്‍ മാരാരി ബീച്ച്‌ റിസോര്‍ട്ടിന്‌ സമീപമാണ്‌ അപകടമുണ്ടായത്‌. കഞ്ഞിപ്പാടം സ്വദേശി അഖിലുമൊത്ത്‌ ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും വെട്ടക്കല്‍ പള്ളിയിലേക്ക്‌, ദിവ്യബലി അര്‍പ്പിക്കുവാനായി വരുന്നവഴി ടോറസ്‌ ലോറിയുമായി ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈദികന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്‌ച സംസ്‌കരിക്കും. തുമ്പോളി പള്ളി, തുറവൂര്‍ മരിയപുരം സെന്റ്‌ മോനിക്കാ പള്ളി എന്നിവിടങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്‌. ചേര്‍ത്തല തെക്കുപഞ്ചായത്ത്‌ രണ്ടാം വാര്‍ഡ്‌ തൈക്കല്‍ കാക്കരി വീട്ടില്‍ ആന്റണിപൊന്നമ്മ ദമ്പതികളുടെ മകനാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക