Image

കൊല്ലത്ത്‌ റിട്ട റെയില്‍വേ ഉദ്യോഗസഥന്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തൂങ്ങിമരിച്ചു

Published on 07 June, 2018
കൊല്ലത്ത്‌ റിട്ട റെയില്‍വേ ഉദ്യോഗസഥന്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തൂങ്ങിമരിച്ചു

കൊല്ലം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു. കൊല്ലം അഞ്ചാലുംമൂടില്‍ രതീഷ്‌ ഭവനില്‍ രാജന്‍ പിള്ളയെയാണ്‌ (65) ഇന്ന്‌ രാവിലെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന്‌ ഇയാള്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പൊലീസ്‌ പറഞ്ഞു.

റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനാണ്‌ മരിച്ച രാജന്‍ പിള്ള. സാരമായി പരിക്കേറ്റ ഭാര്യ രമണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. രാത്രി നടന്ന വഴക്കില്‍ വെട്ടേറ്റ ഭാര്യ മരിച്ചെന്ന്‌ കരുതിയാകാം ഇയാള്‍ ആത്മഹത്യ ചെയ്‌തതെന്നാണ്‌ പൊലീസിന്റെ നിഗമനം. ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യ ഇപ്പോഴും അബോധാവസ്ഥയിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക