Image

പിറവം തെരഞ്ഞെടുപ്പ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജയം: ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 25 March, 2012
പിറവം തെരഞ്ഞെടുപ്പ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജയം: ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌
ഷിക്കാഗോ: പിറവം തെരഞ്ഞെടുപ്പ്‌ ഫലത്തില്‍ പ്രതിഫലിച്ചത്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സതീശന്‍ നായരും, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ തോമസ്‌ മാത്യുവും ഒരു സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചു. കൂടാതെ അനൂപ്‌ ജേക്കബിന്‌ വിജയാശംസകള്‍ അറിയിക്കുകയും ചെയ്‌തു.

പത്തുമാസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വെല്ലുവിളിയെ ഏറ്റെടുത്തുകൊണ്ടായിരുന്നു നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി പിറവം തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ഒരര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ വിജയമാണ്‌ പിറവം തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചത്‌. വികസനകാര്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിവരുന്ന പ്രാധാന്യം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി, ചെങ്ങറ പ്രശ്‌നങ്ങള്‍ക്കുണ്ടായ പരിഹാരം, കൊച്ചി മെട്രോ റെയില്‍ പദ്ധതി തുടങ്ങി ഒട്ടേറെ കര്‍മ്മ പരിപാടികള്‍ സര്‍ക്കാരിന്റെ യശസ്‌ വര്‍ധിപ്പിച്ചു.

സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികളുടെ ശരിയായ പ്രതിഫലനം പിറവം തെരഞ്ഞെടുപ്പിലൂടെ, അനൂപ്‌ ജേക്കബിന്റെ അത്യുജ്വല വിജയത്തിലൂടെ പിറവത്തെ സമ്മതിദായകര്‍ തെളിയിച്ചുകഴിഞ്ഞു. വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.
പിറവം തെരഞ്ഞെടുപ്പ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജയം: ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക