Image

കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം രാജിവച്ചു, ഏകാധിപത്യവും അഴിമതിയും വെട്ടിനിരത്തലും കണ്ട് മനംമടുത്താണ് രാജിയെന്ന് പ്രദീപ്

Published on 07 June, 2018
കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം രാജിവച്ചു, ഏകാധിപത്യവും അഴിമതിയും വെട്ടിനിരത്തലും കണ്ട് മനംമടുത്താണ് രാജിയെന്ന് പ്രദീപ്
കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം തല്‍സ്ഥാനം രാജിവച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ് പ്രദീപ്. പാര്‍ടിയെ തറവാട്ടുസ്വത്തുപോലെ കാണുന്ന കണ്ണൂരിലെ ചില നേതാക്കള്‍ വര്‍ഷങ്ങളായി നടത്തുന്ന ഏകാധിപത്യവും അഴിമതിയും വെട്ടിനിരത്തലും കണ്ട് മനംമടുത്താണ് രാജിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയ അദ്ദേഹം കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു.
ഡിസിസി യോഗത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന് രണ്ടു വര്‍ഷമായി തനിക്ക് പാര്‍ടിയില്‍ ഊരുവിലക്കാണ്. കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ നടന്ന കോടികളുടെ അഴിമതിയും കൂത്തുപറമ്ബ് തൊക്കിലങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഭരണത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്നു നടത്തുന്ന സാമ്ബത്തിക പങ്കുവയ്പും ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് ഊരുവിലക്ക് അനുഭവിക്കേണ്ടിവന്നതെന്നും പ്രദീപ് വട്ടിപ്രം പറഞ്ഞു. 
2013ലാണ് ഡിസിസി ഓഫീസ് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. കെ സുധാകരന്‍ ചെയര്‍മാനായി കെട്ടിടനിര്‍മാണ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലവിലുള്ള കെട്ടിടം പാിെളിച്ചുമാറ്റി അതിലെ പഴയ ഉരുപ്പടികള്‍ വിറ്റുകാശാക്കി. ജില്ലയിലെ വിവിധ ബുത്തു കമ്മിറ്റികള്‍ ആദ്യഘട്ടത്തില്‍ തന്നെ ഒരു കോടിയോളം രൂപ പിരിച്ചു നല്‍കി. പിന്നീട് കെട്ടിട നിര്‍മാണ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ രണ്ടു നേതാക്കള്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വന്‍ തുക പരിച്ചെടുത്തു. ഡിസിസി ഓഫീസ് രണ്ടു തവണ നിര്‍മിക്കേണ്ട തുക ലഭിച്ചിട്ടുണ്ടെന്നാണ് ചില നേതാക്കള്‍ തന്നെ പറയുന്നത്. എന്നാല്‍ ആറു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം ഉയര്‍ന്നില്ല. ഇതുസംബന്ധിച്ച് പാര്‍ടി യോഗത്തില്‍ വിമര്‍ശനമുന്നയിച്ചതാണ് ഊരുവിലക്കിനുള്ള ഒന്നാമത്തെ കാരണം.
കോണ്‍ഗ്രസിന് തനിച്ചു ഭരിക്കാന്‍ ഭൂരിപക്ഷമുള്ളതാണ് തൊക്കിലങ്ങാടിയിലെ കൂത്തുപറമ്ബ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഭരണസമിതി. എന്നാല്‍ ആര്‍എസ്എസ്സുമായി ചേര്‍ന്നാണ് ഭരണം. ഒരു അധ്യാപക നിയമനത്തിന് 27 ലക്ഷം രൂപ ഈടാക്കുന്നു. ഇതില്‍ സ്‌കൂള്‍ കമ്മിറ്റിക്കുള്ള വിഹിതം 13 ലക്ഷമാണ്. ബാക്കി തുക ആര്‍എസ്എസ് കോണ്‍ഗ്രസ് നേതാക്കള്‍ വീതിച്ചെടുക്കുന്നു. ആര്‍എസ്എസ്സിന്റെ ജില്ലയിലെ പ്രധാന പണ സ്രോതസ്സാണ് ഇന്ന് ഈ സ്‌കൂള്‍. നിയമനത്തിലൂടെ ലഭിച്ച പണമുപയോഗിച്ച് കൂത്തുപറമ്ബില്‍ ബിജെപി സ്വന്തമായി ഓഫീസുണ്ടാക്കി. ആര്‍എസ്എസ് കാര്യാലയം പണിതു. 
ആര്‍എസ്എസ് ജില്ലാ നേതാവിന് വാഹനം വാങ്ങി നല്‍കി. പത്തുവര്‍ഷത്തിനിടെ കോണ്‍ഗ്രസിന് മൂന്നരക്കോടി രൂപ ലഭിച്ചെങ്കിലും അതെവിടെയും കാണാനില്ല. ഓരോ നിയമനം നടക്കുമ്‌ബോഴും സ്‌കൂള്‍ മാനേജര്‍ അഞ്ചു ലക്ഷം രൂപയുമായി ഉന്നതനേതാവിന്റെ വീട്ടിലെത്തുന്ന കാര്യം അങ്ങാടിപ്പാട്ടാണ്. ഈ വിഷയം ഡിസിസി യോഗത്തില്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗ്രൂപ്പു മാനേജര്‍മാര്‍ സംഘടിതമായി ബഹളമുണ്ടാക്കി തടഞ്ഞെന്നും പ്രദീപ് വട്ടിപ്രം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക