Image

കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് അച്ഛന്‍ കോടതിയില്‍ പറഞ്ഞതെന്ന് നീനു

Published on 07 June, 2018
കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് അച്ഛന്‍ കോടതിയില്‍ പറഞ്ഞതെന്ന് നീനു
കെവിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് അച്ഛന്‍ കോടതിയില്‍ പറഞ്ഞതെന്ന് നീനു. മാനസികരോഗത്തിന് നീനു ചികിത്സതേടിയിട്ടുണ്ടെന്ന് അച്ഛന്‍ ചാക്കോ ഏറ്റുമാനൂര്‍ കോടതിയിലാണ് വാദിച്ചത്. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു ചികിത്സ എന്നായിരുന്നു വാദം. നീനുവിനെ കെവിന്റ വീട്ടില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് അച്ഛന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

മുന്‍പൊരിക്കല്‍ ഒരിടത്ത് കൗണ്‍സിലിംഗിന് തന്നെ കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, തനിക്കല്ല മാതാപിതാക്കള്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കേണ്ടതെന്ന്, ആ സ്ഥാപനത്തിലെ അധികൃതര്‍ പറഞ്ഞിരുന്നുവെന്ന കാര്യവും നീനു വെളിപ്പെടുത്തി.

അതേസമയം കേസിലെ പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പുനലൂരില്‍ നിന്ന് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ 14 പേരില്‍ ചാക്കോ ഒഴികെ 13 പേരെയാണ് മുഖ്യസാക്ഷി അനീഷിന് മുന്നില്‍ തിരിച്ചറിയാനായി എത്തിച്ചത്. കസ്റ്റഡി കാലാവധി തീരുന്നതിന് മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് അന്വേഷണ സംഘം. നിയാസ്, റിയാസ്, ഷെഫിന്‍ എന്നിവരുടെ പുനലൂരിലെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക