Image

പ്ലെയിനോ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പീഢാനുഭവവാര ശുശ്രൂഷകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 March, 2012
പ്ലെയിനോ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പീഢാനുഭവവാര ശുശ്രൂഷകള്‍
ഷിക്കാഗോ: പ്ലെയിനോ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ പിഢാനുഭവ വാര ശുശ്രൂഷകള്‍ മാര്‍ച്ച്‌ 31-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 4 മണി മുതല്‍ ആരംഭിക്കും. ശനിയാഴ്‌ച വൈകിട്ട്‌ 4 മണി മുതല്‍ കുമ്പസാരവും 5 മണി മുതല്‍ മാവേലിക്കര സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവക വികാരിയും സ്‌നഹസന്ദേശം സുവിശേഷ സംഘാംഗവുമായ റവ.ഫാ. ജോണ്‍സ്‌ ഈപ്പന്‍ ധ്യാന യോഗം നയിക്കും. തുടര്‍ന്ന്‌ സന്ധ്യാ നമസ്‌കാരവും നടത്തും. ഏപ്രില്‍ ഒന്നിന്‌ ഓശാന ഞായറാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ വി. കുര്‍ബാനയും ഓശാനയുടെ ശുശ്രൂഷകളും നടക്കും. വൈകിട്ട്‌ 6.30-ന്‌ സന്ധ്യാ നമസ്‌കാരവും ഉണ്ടായിരിക്കും.

ഏപ്രില്‍ 2,3 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കും. ഏപ്രില്‍ 4-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന്‌ പെസഹായുടെ കുര്‍ബാനയും ഉണ്ടായിരിക്കും. വ്യാഴാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാ നമസ്‌കാരവും ഉണ്ടായിരിക്കും. ഏപ്രില്‍ 6-ന്‌ ദുഖവെള്ളിയാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും തുടര്‍ന്നുള്ള യാമ പ്രാര്‍ത്ഥനകളും നടത്തപ്പെടും.

ദുഖശനിയാഴ്‌ച രാവിലെ 10.30-ന്‌ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ വി. കുര്‍ബാനയും ഉണ്ടായിരിക്കും. വൈകിട്ട്‌ 6.30-ന്‌ ഉയിര്‍പ്പിന്റെ സന്ധ്യാ നമസ്‌കാരവും നടത്തും. ഏപ്രില്‍ 8-ന്‌ ഞായറാഴ്‌ച രാവിലെ 6 മണിക്ക്‌ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ വി. കുര്‍ബാനയും ഉയിര്‍പ്പിന്റെ ശുശ്രൂഷകളും നടത്തപ്പെടും. വികാരി റവ.ഫാ. റെജി മാത്യൂസ്‌, റവ.ഫാ. ജോണ്‍സ്‌ ഈപ്പന്‍ (സ്‌നേഹസന്ദേശം സെന്റ്‌ പോള്‍സ്‌ മിഷന്‍ ട്രെയിനിംഗ്‌ സ്‌കൂള്‍ മാവേലിക്കര), റവ.ഫാ. ബിനു മാത്യൂസ്‌ എന്നിവര്‍ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‌കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി റവ.ഫാ. റെജി മാത്യൂസ്‌ 214 703 9369, അസിസ്റ്റന്റ്‌ വികാരി റവ ഫാ. ബിനു മാത്യൂസ്‌ (210 687 6192), രാജു ഫിലിപ്പ്‌ (ട്രസ്റ്റി) 972 203 9231, ജയിംസ്‌ തോട്ടാന്‍ (210 682 6131).
പ്ലെയിനോ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പീഢാനുഭവവാര ശുശ്രൂഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക