Image

മാണിയുടെ രാജ്യസഭാ സീറ്റ്, പാലായില്‍ സ്ഥാനമോഹികളുടെ നീണ്ടനിര

Published on 07 June, 2018
മാണിയുടെ രാജ്യസഭാ സീറ്റ്, പാലായില്‍ സ്ഥാനമോഹികളുടെ നീണ്ടനിര
കെ.എം. മാണിക്കു രാജ്യസഭാ സീറ്റ് നല്‍കാന്‍ തത്ത്വത്തില്‍ ധാരണയായെന്ന വാര്‍ത്ത പരന്നതോടെ സീറ്റ് മോഹികള്‍ പാലായിലേക്കു പായുന്നതായി വാര്‍ത്തകള്‍. അപ്രതീക്ഷിതമായാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായിരിക്കുന്നത്. നേരത്തെ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ മാണിക്കും വലിയ ധാരണയില്ലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ ഉറച്ച നിലപാടിനു കുഞ്ഞാലിക്കുട്ടി പിന്തുണ നല്‍കിയതോടെയാണ് വീണ്ടും മാണിക്ക് ലോട്ടറിയടിച്ചത്. ഇതോടെ, ഒഴിവു വരുന്ന സീറ്റില്‍ ആര്‍ക്കു നല്‍കണമെന്നതു സംബന്ധിച്ചാവും വരും ദിവസങ്ങളില്‍ ചര്‍ച്ചയുണ്ടാവുക. മാണിയുടെ കരുത്തനായ ജോയ് എബ്രഹാമിന് സാധ്യതിയില്ലെന്നാണ് പാലായില്‍ നിന്നുള്ള റിപ്പോര്‍ട്ട്. തോമസ് ഉണ്ണിയാടന്‍, തോമസ് ചാഴിക്കാടന്‍, വിക്ടര്‍ ടി. തോമസ് എന്നിവര്‍ക്കും സാധ്യതയുണ്ട്. അതേസമയം കുരുവിള അവകാശവാദം ഉന്നയിച്ചാല്‍ ഒപ്പം നില്‍ക്കാന്‍ ജോസഫ്. എം. പുതുശ്ശേരിയും ഇറങ്ങിയാല്‍ മാണിക്കു മേലാവും കൂടുതല്‍ സമ്മര്‍ദ്ദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക