Image

കെവിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ്

Published on 07 June, 2018
കെവിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ്
കൊല്ലപ്പെട്ട കെവിന്റെ പേരില്‍ ആരുടെയോ ഭാവനയില്‍ വിരിഞ്ഞ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍

കുറിപ്പ് വായിക്കാം:

ഞാന്‍ കരഞ്ഞു പറഞ്ഞതാ അവരോടു തല്ലി കൊല്ലല്ലേ ഞങ്ങള്‍ എവിടേലും പോയി ജീവിച്ചോളാം ആരുടേം കണ്‍വെട്ടത്തു പോലും വരില്ല എന്ന്..

ഞങ്ങളുടെ വീട്ടിലെ വേലക്കാരനാവാന്‍ പോലും യോഗ്യത ഇല്ല നിനക്ക് ,എന്നിട്ടാണോ നീ അവളെ സ്‌നേഹിച്ചത്... എന്ന് അവരെല്ലാം പറഞ്ഞപ്പോഴും എന്നെ സ്വന്തം ജീവനെക്കാള്‍ സ്‌നേഹിച്ച അവളുടെ മനസ്സില്‍ രാജാവായി വാഴുന്ന ഞാന്‍ എന്തിനാ പേടിക്കുന്നതെന്ന തോന്നലായിരുന്നു...

അവളെ ഇനി കാണരുതെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തു..അതിനാണവര്‍ എന്റെ കണ്ണ് ചൂഴ്‌ന്നെടുത്തത് ....

എന്റെ ഹൃദയത്തിന്റെ തുടിപ്പ് ഉള്ളില്‍ ഉള്ള കാലത്തോളം അവള്‍ മാത്രമാണു എന്റെ മനസ്സിലുള്ളതെന്നു പറഞ്ഞപ്പോഴാണവര്‍ എന്റെ ചങ്കിലേക്കു കത്തി കുത്തിയിറക്കിയത്...

ഒടുവില്‍ എല്ലാം നഷ്ടപെട്ടവന്റെ അവസാന ധൈര്യമായിരുന്നു..അവള്‍ എന്റെയാണെന്നും ഞങ്ങള്‍ രണ്ടു പേര്‍ക്കും അങ്ങനെയല്ലാതെ മറിച്ചു ചിന്തിക്കാന്‍ ഒരിക്കലും ആവില്ലെന്നു പറഞ്ഞു ഞാന്‍ ഉറക്കെ കരഞ്ഞു.. അപ്പോഴാണവര്‍ എന്റെ വായ് പൊത്തിപ്പിടിച്ചത്....

ശബ്ദം പോലും പുറത്തു വരാതെയായി... അതെ ഞാന്‍ നിങ്ങളെ എല്ലാവരെയും വിട്ടു പോവുകയാണ്..

എന്നെ അവര്‍ കൊന്നുകളയും എന്ന് ആ സമയത്തും ഞാന്‍ കരുതിയില്ല.. അച്ഛനും അമ്മയ്ക്കും എങ്കിലും ഞങ്ങളുടെ സ്‌നേഹം മനസ്സിലാക്കാന്‍ കഴിയും എന്നു പ്രതീക്ഷിച്ചിരുന്നു.. അവരും രണ്ടു മതത്തില്‍ നിന്നും സ്‌നേഹിച്ചു ഒന്നിച്ചവരല്ലെ... എന്തെ ആ ഒരു കരുതല്‍ ഞങ്ങള്‍ക്ക് അവര്‍ തന്നില്ല.. ഞാന്‍ ഒരു പാവപ്പെട്ടവന്‍ ആയതു കൊണ്ടാണോ. പക്ഷെ.

അമ്മയ്ക്ക് അമ്മയുടെ മകളുടെ മനസ്സെന്താ കാണാന്‍ കഴിയാതെ പോയത്.. ആ സ്‌നേഹത്തിനു് വിലകല്‍പ്പിച്ചിരുന്നെങ്കില്‍.... ഞാന്‍ ഇന്നും ജീവനോടെ കാണില്ലായിരുന്നോ അമ്മെ... അമ്മയുടെ മകള്‍ ഇന്നലെ പറഞ്ഞതു കേട്ടില്ലെ.. നിയമപരമായി ഭാര്യയും ഭര്‍ത്താവുമല്ലെങ്കിലും ഞങ്ങള്‍ ഒന്നിച്ചു താമസിച്ചിട്ടില്ലെങ്കിലും അവള്‍ ഇനിയുള്ള കാലം എന്റെ വീട്ടില്‍ കഴിയുമെന്ന്.. അപ്പോള്‍ അവളുടെ മനസ്സില്‍ ഞാന്‍ എന്തായിരുന്നും എനിക്കുള്ള സ്ഥാനം എന്തായിരുന്നെന്നും ഒന്നാലോചിച്ചു നോക്കൂ...

neenu കേരളത്തിന്റെ മുന്നിലെ പുതിയ ജീവിതസാക്ഷ്യമാണ്...
WHO Tweet നിപ്പ രോഗകാലത്ത് മലയാളിയുടെ അഭിമാനമുയര്‍ത്തി...
ആത്മാര്‍ഥമായി സ്‌നേഹിച്ചതിനു നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍ക്കിയ ശിക്ഷ, ഞങ്ങളുടെ ജീവിതം നിര്‍ദാക്ഷിണ്യം പിച്ചി ചീന്തി .. എന്നെ കൊന്നുകളഞ്ഞു, എന്നെ പ്രാണനെക്കാള്‍ ഏറെ സ്‌നേഹിച്ച അമ്മയുടെ മകളെ വിധവയാക്കി.. ഞങ്ങളുടെയും നിങ്ങളുടെയും കുടുംബത്തിലുള്ളവരുടെയും മുന്നോട്ടുള്ള ജീവിതമല്ലെ ഒരു നിമിഷത്തെ പ്രവൃത്തി കൊണ്ട് അമ്മയുടെ മകന്‍ തകര്‍ത്തെറിഞ്ഞത്..

പുഴയിലെ വെള്ളത്തിലാണ് എന്റെ പ്രാണന്‍ അവസാനിച്ചതെന്ന് നിങ്ങള്‍ കണ്ടുപിടിച്ചു.. ഓളങ്ങള്‍ക്ക് മുകളിലൂടെ ഞാന്‍ ഒഴുകി നടക്കുകയായിരുന്നു. പുഴയില്‍ വെള്ളം കൂടുന്ന പോലെ തോന്നുന്നു...എന്നെ ഓര്‍ത്തു കരയുന്ന അവളുടെ കണ്ണീരാവും അത്....

ഇന്നലെ ആശുപത്രിയിലും വീട്ടിലും പള്ളിയിലും സെമിത്തേരിയിലുമെല്ലാം എന്നെ അവസാനമായൊന്നു കാണാന്‍ ഒത്തിരി പേരുണ്ടായിരുന്നു.. അവളുടെ അവസ്ഥ കണ്ട് ഒരിറ്റു കണ്ണുനീര്‍ പൊഴിക്കാത്തവരായി ആരും അവിടെ ഉണ്ടായിരുന്നില്ലെന്നു് വിശ്വസിക്കാനാണ് എനിക്കിഷ്ടം..

നിങ്ങളോട് ഞാന്‍ പറയുന്ന അവസാനവാക്കെന്ന നിലയില്‍ ദയവു ചെയ്ത് ഇത് കേള്‍ക്കുമോ..? ഇനിയും ഒത്തിരിപ്പേര്‍ പ്രണയിക്കും.. ഇതു പോലെ ഒരു വിധി ആര്‍ക്കും ഉണ്ടാവരുത് , ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരാണെങ്കില്‍ അവരെ ജീവിക്കാന്‍ അനുവദിക്കണം, എന്റെ ഒരു അപേക്ഷയാണ്..

എന്റെ കുടുംബത്തെ സമാധാനിപ്പിക്കാന്‍ നിങ്ങളെല്ലാവരും ഉണ്ടാവണം... പ്രത്യേകിച്ച് എന്റെ ജീവനായ നീതുവിനെ.. എന്റെ ഈ ജീവനില്ലാത്ത ശരീരത്തില്‍ നിന്നും അവളിലേയ്ക്ക് എത്തപ്പെട്ടത് എന്റെ ഹൃദയം മാത്രമാണ്... മറ്റാര്‍ക്കും ചെന്നെത്താനാവാത്ത അവളുടെ ഹൃദയത്തിന്റെ വടക്കുകിഴക്കെ അറ്റത്ത്.....

എന്നെന്നും നീനുവിന്റെതു മാത്രമായ കെവിന്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക