Image

മകളുടെ കവിതകളും അച്ഛന്റെ കഥകളും ഒരേ വേദിയില്‍ പ്രകാശിതമാകുന്നു

Published on 07 June, 2018
മകളുടെ കവിതകളും അച്ഛന്റെ കഥകളും ഒരേ വേദിയില്‍ പ്രകാശിതമാകുന്നു
ബിന്ദു ടിജി യുടെ രാസമാറ്റം എന്ന കവിതാ സമാഹാരം പത്മശ്രീ ഡോ. റസൂല്‍ പൂക്കുട്ടി യും ബിന്ദുവിന്‍റെ പിതാവ് ശ്രീ ലാസര്‍ മണലൂരിന്റെ (അ) സംഭവ്യം എന്ന കഥാസമാഹാരം ശ്രീ .അശോകന്‍ ചരുവിലും 2018 ജൂണ്‍ 10 നു മൂന്നു മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ പ്രകാശനം ചെയ്യും . ബാഷോ ബുക്ക്‌സ് ആണ് പ്രസാധകര്‍ .

അധ്യക്ഷന്‍ : ശ്രീ പി. കെ ഭരതന്‍
രാസമാറ്റം (കവിതകള്‍) ബിന്ദു ടിജി
പ്രകാശനം : പത്മശ്രീ . ഡോ. റസൂല്‍ പൂക്കുട്ടി
സ്വീകരിക്കുന്നത് : ശ്രീ . അര്‍ഷാദ് ബത്തേരി
പുസ്തക പരിചയം : ശ്രീ . എം . കെ ശ്രീകുമാര്‍

(അ ) സംഭവ്യം (കഥകള്‍) : ശ്രീ ലാസര്‍ മണലൂര്‍
പ്രകാശനം : ശ്രീ . അശോകന്‍ ചരുവില്‍
സ്വീകരിക്കുന്നത് : ശ്രീ . ജോസഫ് അലക്‌സ്
പുസ്തക പരിചയം : ശ്രീ .ഗോപി മാമ്പുള്ളി

ആശംസകള്‍ :

ശ്രീമതി . ലളിത ലെനിന്‍ ,
ശ്രീമതി സോഫി തോമസ് (ഡിസ്ട്രിക്ട്. ജഡ്ജ്, ആലപ്പുഴ )
ശ്രീമതി . ഷീബ അമീര്‍
ശ്രീ . സെബാസ്റ്റ്യന്‍
ശ്രീ . വി . യു . സുരേന്ദ്രന്‍
ശ്രീ . വി. സി ഇക്ബാല്‍
നന്ദി , മറുമൊഴി : ബിന്ദു ടിജി , ലാസര്‍ മണലൂര്‍

ബിന്ദു ടിജി

തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എം ടെക് . കാലിഫോര്ണിയയില്‍ (യു എസ്എ ) എഞ്ചിനീയര്‍ . കേരളത്തില്‍ ആനുകാലികങ്ങളില്‍ കവിത എഴുതുന്നു . അമേരിക്കയിലെ കലാരംഗത്ത് ഏറെ സജീവം . അവിടെ അവതരിപ്പിച്ച നിരവധി നാടകങ്ങളിലും ഷോര്ട് ഫിലിമിലും ശ്രദ്ധേയമായ വേഷങ്ങള്‍. സിലിക്കണ്‍ വാലി കലാസ്വാദകര്‍ അരങ്ങേറ്റിയ "കാട്ടുകുതിര' അവിടെ വിവിധ സ്‌റ്റേറ്റ് കളില്‍ അവതരിപ്പിക്കുകയുണ്ടായി . കുറത്തി കല്യാണി എന്ന വേഷത്തില്‍ ആ നാടകത്തില്‍ ഭാഗമായിരുന്നു.

ലാസര്‍ മണലൂര്‍ :

ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ പ്രൊഫഷണല്‍ നാടക രചയിതാവ് , ചെറുകഥാകൃത്ത് , നിരൂപകന്‍ എന്നീ രംഗങ്ങളില്‍ ഏറെ സജീവമായിരുന്നു . 1974 ഇല്‍ ചങ്ങനാശ്ശേരി ഗീഥാ യുടെ ഏറെ ശ്രദ്ധേയമായ "ജ്യോതി" എന്ന നാടകത്തിന്റെ രചയിതാവ് . നീണ്ട ഇടവേളയ്ക്കു ശേഷം " (അ) സംഭവ്യം "എന്ന ചെറുകഥ സമാഹാരം റിട്ട. മലയാളം അധ്യാപകന്‍ . പുല്ലഴിയില്‍ വിശ്രമ ജീവിതം .
മകളുടെ കവിതകളും അച്ഛന്റെ കഥകളും ഒരേ വേദിയില്‍ പ്രകാശിതമാകുന്നു
Join WhatsApp News
Babu Parackel 2018-06-07 23:27:56
Hearty congratulations! 
Bindhuji your writings are inspirational. All the best!
വിദ്യാധരൻ 2018-06-07 23:47:21
അഭിനന്ദനങ്ങൾ!
ബിന്ദു ടിജി 2018-06-08 06:25:02
കവിത എഴുതാൻ കാലങ്ങളേറെ അലഞ്ഞ് ഒടുവിൽ വിദ്യാധരൻ മാഷ് നൽകിയ പ്രോത്സാഹനത്തിൽ ആണ് എഴുത്ത് മുന്നോട്ടു പോയത് .  ഒടുവിൽ കാല്പനികത യിൽ നിന്ന് സ്വാഭാവികമായി പരിണാമം പ്രാപിച്ചു കവിതയുടെ പുതുവഴികൾ കണ്ടെത്തി ഈ പുസ്തകത്തിൽ എത്തി .
ഇതാരാണെന്നു അറിയാൻ ശ്രമിച്ചിട്ടില്ല ..അറിയുകയും വേണ്ട .
ജന്മം കൊണ്ട് അച്ഛനിൽ നിന്ന് കിട്ടിയ ആത്മശക്തിയെ കണ്ടെത്താൻ സഹായിച്ച മാസ്റ്റർക്ക് നന്ദി.  
എല്ലാ നല്ല വാക്കിനും ഹൃദയം നിറഞ്ഞ  നന്ദി യും സ്നേഹവും . എന്നും  പ്രാർത്ഥനകളും.
 ബിന്ദു ടിജി  
ബിന്ദു ടിജി 2018-06-08 06:26:10
Thank you Mr. Babu Parackel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക