Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍- ബൈബിള്‍ ക്വിസ്‌ മത്സര വിജയികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 March, 2012
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍- ബൈബിള്‍ ക്വിസ്‌ മത്സര വിജയികള്‍
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ബൈബിള്‍ ക്വിസ്‌ മത്സരം വിജയകരമായി നടത്തപ്പെട്ടു. ഇടവകയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള 1200 സീറോ മലബാര്‍ മലയാളി കുടുംബങ്ങളെ പ്രതിനിധാനം ചെയ്യുന്ന 13 വാര്‍ഡുകളില്‍ നിന്നുള്ളവരാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌.

താഴെപ്പറയുന്നവരാണ്‌ മത്സരവിജയികള്‍:

അനിയന്‍ കുഞ്ഞ്‌ ആന്‍ഡ്‌ ബീനാ വള്ളിക്കളം (സെന്റ്‌ ജേക്കബ്‌ വാര്‍ഡ്‌), ആന്റണി ഫ്രാന്‍സീസ്‌ ആന്‍ഡ്‌ എലിസബത്ത്‌ വടക്കേവീട്‌ (സെന്റ്‌ ജൂഡ്‌ വാര്‍ഡ്‌) എന്നിവര്‍ ഒന്നാം സ്ഥാനം പങ്കുവെച്ചു.

മനീഷ്‌ ആന്‍ഡ്‌ ദീപാ തോപ്പില്‍ (സെന്റ്‌ ബെര്‍ത്തലോമിയാ വാര്‍ഡ്‌), ജോസഫ്‌ ആന്‍ഡ്‌ ജെസി നാഴിയംപാറ (സെന്റ്‌ ജേക്കബ്‌ വാര്‍ഡ്‌), സോവിച്ചന്‍ കുഞ്ചെറിയ ആന്‍ഡ്‌ ജോളി കുഞ്ചെറിയ (സെന്റ്‌ മേരീസ്‌ വാര്‍ഡ്‌), ബിജി ആന്‍ഡ്‌ റെറ്റി കൊല്ലാപുരം (സെന്റ്‌ ബര്‍ത്തലോമിയ വാര്‍ഡ്‌) ഷിബു ആന്‍ഡ്‌ മോളി പോളക്കുളം (സെന്റ്‌ ആന്‍ഡ്രൂസ്‌ വാര്‍ഡ്‌) എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു.

ജെയിംസ്‌ ആന്‍ഡ്‌ ലാലി പുത്തന്‍പുരയ്‌ക്കല്‍ (സെന്റ്‌ സൈമണ്‍സ്‌ വാര്‍ഡ്‌), ജോസ്‌ ആന്‍ഡ്‌ വത്സ കൊല്ലിക്കന്‍ (സെന്റ്‌ മാത്യൂസ്‌ വാര്‍ഡ്‌), തോമ്‌സ ആന്‍ഡ്‌ മേരി പതിനഞ്ചില്‍പറമ്പില്‍ (സെന്റ്‌ ജേക്കബ്‌ വാര്‍ഡ്‌), ജോണി ആന്‍ഡ്‌ മിന്നി തോട്ടപ്ലാക്കല്‍ (സെന്റ്‌ ജോണ്‍സ്‌ വാര്‍ഡ്‌) എന്നിവര്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.

കത്തീഡ്രല്‍ ദേവാലയത്തില്‍ ഞായറാഴ്‌ച നടന്ന ദിവ്യബലിക്കുശേഷം അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ വിജയികളെ അഭിനന്ദിച്ച്‌ സംസാരിക്കുകയും അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്‌തു. വികാരി ഫാ. ജോയി ആലപ്പാട്ടും വിജയികള്‍ക്ക്‌ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു.

ഇന്ത്യയ്‌ക്കു വെളിയില്‍ ലോകത്തിലെ ഏറ്റവും വലിയ സാറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയെ സൗകര്യാര്‍ത്ഥം 13 വാര്‍ഡുകളായി തിരിച്ച്‌ എല്ലാമാസവും പ്രാര്‍ത്ഥനാ യോഗവും, ബൈബിള്‍ ക്ലാസുകളും പ്രത്യേക പരിപാടികളും നടത്തിവരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക ബൈബിള്‍ ഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍, കഴിഞ്ഞവര്‍ഷം ചര്‍ച്ച്‌ ബുള്ളറ്റിനില്‍ മുന്‍ വികാരി ഫാ. ആന്റണി തുണ്ടത്തില്‍, അസിസ്റ്റന്റ്‌ വികാരി ഫാ. മാത്യു ശാശേരില്‍ എന്നിവര്‍ എഴുതിയിരുന്ന ലേഖനങ്ങള്‍ എന്നിവയെ ആധാരമാക്കിയാണ്‌ ബൈബിള്‍ ക്വിസ്‌ മത്സരത്തിലെ ചോദ്യങ്ങള്‍ തയാറാക്കിയത്‌. ചെറിയാന്‍ പൈലി കിഴക്കേഭാഗമാണ്‌ ചോദ്യാവലി തയാറാക്കിയതും മത്സരത്തിനു നേതൃത്വം നല്‍കിയതും. കഴിഞ്ഞ ഏഴു വര്‍ഷമായി തുടര്‍ച്ചയായിനടന്നുവരുന്ന മത്സരത്തില്‍ ഇടവകയിലെ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തുവരുന്നു.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍- ബൈബിള്‍ ക്വിസ്‌ മത്സര വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക