Image

ഭര്‍ത്തൃപീഡനം ജനാധിപത്യസമ്പന്ന രാജ്യങ്ങളില്‍ വര്‍ദ്ധിക്കുന്നു (കോര ചെറിയാന്‍)

Published on 07 June, 2018
ഭര്‍ത്തൃപീഡനം ജനാധിപത്യസമ്പന്ന രാജ്യങ്ങളില്‍ വര്‍ദ്ധിക്കുന്നു (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: പുരുഷപീഡനവും ക്ലേശ -ശകാരവും ജനാധിപത്യ രാജ്യങ്ങളില്‍ അനിയന്ത്രിതമായി. ഉന്നതവിദ്യാഭ്യാസവും സാമ്പത്തിക നേട്ടവും മാദ്ധ്യമ വളര്‍ച്ചയും സ്ത്രീപുരുഷ സൗഹൃദത്തിനു തുല്യതയ്ക്കുമൊപ്പം ക്രൂരശത്രുതയിലേയ്ക്ക് പ്രതികാരേഛയോടെ മാറുന്നു. സ്ത്രീത്വത്തിന്റെ ശാലീനത തയും സൗമ്യതയും അറിയാതെ തന്നെ അകന്നുപോയി.

അമേരിയ്ക്കന്‍ സുപ്രീംകോര്‍ട്ട് ജഡ്ജി രൂത്ത് ബഡേര്‍ ജിന്‍സ്ബര്‍ഗിന്റെ അയല്‍വാസി ഗ്രീക്കില്‍നിന്നും അനധികൃമായി കുടിയേറിയ സല്‍സ്വഭാവിയായ ഭര്‍ത്താവിനെ നിരന്തരം സ്വന്തം ഭാര്യ പീഡിപ്പിക്കുന്ന ശോചനീയ ദൃശ്യം വേദനയോടെ മാധ്യമങ്ങള്‍ക്ക് നല്‍കി. നിസ്സാര കാര്യങ്ങള്‍ക്കായി ക്ഷിപ്രകോപിഷ്ടയായ ഭാര്യ അടുക്കളപാത്രങ്ങളടക്കം പല വസ്തുക്കളും ഭര്‍ത്താവിനു നേരെ എറിയുകയും രാത്രിമുഴുവനും ഭള്ളുപറയുതും സാധാരണ സംഭവങ്ങളായി മാറി. എമിഗ്രേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥരെ ഭയ് രഹസ്യമായി രാവും പകലും കഠിനാധ്വാനം ചെയ്ത് ലഭിക്കു തുക മുഴുവനും ഭാര്യയെ ഏല്പിക്കണം. നേരിയ രീതിയില്‍പോലും പ്രതികരിച്ചാല്‍ അമേരിയ്ക്കന്‍ സ്ഥിരവാസാനുമതിയുള്ള - ഗ്രീന്‍കാര്‍ഡ്- ഭാര്യ ഉടനെ പോലീസിനെ വിളിയ്ക്കുമെന്നും അമേരിയ്ക്കയില്‍ നിന്നും ഡിപോര്‍ട്ട് ചെയ്യുമെന്നും ഭീഷണിമുഴക്കി ഭര്‍ത്താവിനെ നിശബ്ദനാക്കും.

അസത്യമായ ആരോപണം മൂലം അമേരിയ്ക്കന്‍ ജഡ്ജി റോയി മൂറും സെനറ്റര്‍ അല്‍ ഫ്രാങ്കനും നിയമയുദ്ധം നടത്താതെ ഉതമായ പദവിയില്‍നിന്നും നിശബ്ദമായി രാജിവെച്ചു. നിരപരാധിത്വം തെളിയ്ക്കുവാന്‍ വേണ്ടി പരസ്യപോരാട്ടത്തിലും കോര്‍ട്ട് കേസുകളിലും കുടുങ്ങിയാല്‍ അനേക വര്‍ഷങ്ങള്‍ കുറ്റവിമുക്തി നേടിയ വിധി വരുന്നതുവരെ ലജ്ജിതനായിതന്നെ ജീവിക്കേണ്ടി വരും.

വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിയ്ക്കന്‍ സൗഭാഗ്യം നേടുവാന്‍ ഭാര്യസമേതം അവിഹിതമായി കുടിയേറിയ പല ഭര്‍ത്താക്കന്മാരും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. അമേരിയ്ക്കയില്‍ എത്തി ഒന്നോ അതിലധികമോ കുട്ടികളെ പ്രസവിച്ച സ്ത്രീകള്‍ക്ക് മുന്‍കാല നിയമാനുസരണം ശിശുസംരക്ഷണത്തിനുവേണ്ടി താത്കാലികമെങ്കിലും സര്‍ക്കാര്‍ സഹായം വാങ്ങി ഭയപ്പെടാതെ ജീവിക്കാം. അമേരിയ്ക്കയില്‍ ജനിച്ച അമേരിയ്ക്കന്‍ പൗരത്വമുള്ള കുട്ടികളുടെ പിതാവ് ഒളിവില്‍ തന്നെ ജീവിക്കണം. അല്ലെങ്കില്‍ മാതൃരാജ്യത്തേയ്ക്ക് മടങ്ങണം. ഈ സാഹചര്യത്തിലും ഭാര്യാപദവിയുള്ള സ്ത്രീകള്‍ റാണിയായി നിലകൊള്ളും. ഏത് പീഡനങ്ങള്‍ക്കും പ്രതികരിക്കാതെ ഭര്‍ത്താവ് അടിമയായി തന്നെ നിത്യനിശബ്ദതയില്‍ അവശേഷിക്കുന്നു.

മുന്‍കാലങ്ങളില്‍ ഇവിടുത്തെ ഒന്നാം തലമുറക്കാരായ പല മലയാളി ഭര്‍ത്താക്കന്മാരും ഇംഗ്ലീഷ് അനായാസം കൈക്കാര്യം ചെയ്യുവാന്‍ അപ്രാപ്തരായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ തന്നെ നഴ്‌സിംഗ് പഠനം പൂര്‍ത്തീകരിച്ചിവിടെ എത്തിയ മലയാളി വനിതകള്‍ അശേഷം ഇംഗ്ലീഷ് ഭാഷയെ ഭയപ്പെട്ടിരുന്നില്ല. രജിസ്റ്റേഡ് നഴ്‌സായ സാമാന്യം ഉതമായ പ്രൊഫഷനുള്ള ഭാര്യ ഹൈ സാലറി വാങ്ങുമ്പോള്‍ ഫാക്ടറി തൊഴിലാളിയായ ഭര്‍ത്താവിന്റെ വേതനം വളരെ കുറവ്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉയര്‍ന്ന ശമ്പളവും ഭാര്യ മേധാവിത്വം വര്‍ദ്ധിച്ചതിനോടൊപ്പം ഭര്‍ത്തൃപീഡനവും നിര്‍ദാരുണ്യം തുടങ്ങി.

അഭിമാനിയും സാമൂഹ്യപദവി പുലര്‍ത്തുവാന്‍ താത്പരനുമായ പുരുഷമനസ് ഭാര്യ പീഡനങ്ങള്‍ കുടുംബഭദ്രതയ്ക്കും കുട്ടികളുടെ സുരക്ഷാഭാവിയ്ക്കുവേണ്ടി നിശബ്ദമായി സഹിയ്ക്കുന്നു. ഭര്‍ത്തൃപീഡനം അധികവും സമ്പന്ന കുടുംബങ്ങളിലാണ്. വ്യക്തിസ്വാതന്ത്യം അമിതമായുള്ള കൊച്ചുകേരളത്തിലും ഓരോ ചെറിയ പട്ടണങ്ങളിലും ഭാര്യ പീഡനം നിവാരണം ചെയ്യപ്പെടുവാന്‍ മഹിളസമാജങ്ങളും വെബ് സൈറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്നു.

ഭര്‍ത്തൃപീഡനം തടയുവാനും പരാതികള്‍ ബോധിപ്പിയ്ക്കുവാനുമുള്ള ഓഫീസുകളും വെബ് സൈറ്റുകളും പുരുഷന്മാര്‍ തന്നെ സര്‍ക്കാര്‍ സഹായത്തോടെയോ സമുഹ്യമായോ ആരംഭിക്കണം. പുതിയ യുഗത്തില്‍ ഭാര്യയും ഭര്‍ത്താവും ഔദ്യോഗികമായും സാമ്പത്തികമായും സാമൂഹികമായും ഏകദേശം തുല്യരാണ്. കുടുംബജീവിതത്തില്‍ പലപ്പോഴും തത്തുല്യചിന്താഗതി അവഗണനയിലേയ്ക്കും അഹങ്കാരത്തിലേയ്ക്കും തുടര്‍ന്ന് അസമാധാനത്തിലേയ്ക്കും നയിക്കുകയും അബലയായ സ്ത്രീയില്‍ പീഡന മനോഭാവം ഫണം ഉയര്‍ത്തി ആടുവാനും ആരംഭിക്കുന്നു. ആജീവനാന്തസഖിയുടെ ആകസ്മികമല്ലാത്ത നിരന്തരമായ രൗദ്രഭാവം ഭര്‍ത്തൃമനസ്സിനെ മദ്യപാനത്തിലേയ്ക്കും മദിരാക്ഷിഭ്രമത്തിലേയ്ക്കും അറിയാതെ അകര്‍ഷിക്കുന്നു. തുടര്‍ന്ന് വീഴുന്ന പതനത്തിന്റെ പടുകുഴിയില്‍ നിന്നും ഒരു സദാചാരമനസ്ക്കനും കരങ്ങള്‍ പിടിച്ച് കയറ്റുവാന്‍ എത്തിച്ചേരുന്നില്ല

അനായാസം കണ്ണീര്‍പൊഴിയ്ക്കുന്ന സ്ത്രീ പരാതിപ്പെടുമ്പോഴും മൊഴി സമര്‍പ്പിക്കുമ്പോഴും നീതിപീഠം വളരെ വേഗം കനിവ് കാണിക്കുന്നു. ഭര്‍ത്താക്കന്മാര്‍ നിശബ്ദരാകാതെ വെടിപ്പും വിലയും ഇല്ലാത്ത വ്യാജമായ ആത്മാഭിമാനം കൈവെടിയണം. സത്യസന്ധമായി കോടതിയെ ഭയചകിതര്‍ ആകാതെ ഫെയ്‌സ് ചെയ്യണം. ഭാര്യയേയും ഭര്‍ത്താവിനേയും നീതിപീഠം തുല്യരായി അവലോകനം ചെയ്യുതോടൊപ്പം സമാധാനാന്തരീക്ഷം കുടുംബത്തില്‍ നിലനിര്‍ത്തുവാന്‍ തക്ക കരുണയും കാണിക്കണം.
Join WhatsApp News
Abraham Thomas 2018-06-07 11:01:24
Good observation.
സരസമ്മ കാലിഫോര്‍ണിയ 2018-06-07 15:07:50
 ആര്‍ട്ടിക്കിള്‍ കൊള്ളാം, എഴുത്തുകാരന്‍ ഇപ്പോഴും പല നൂറ്റാണ്ടുകള്‍ പുറകില്‍ തന്നെ. പുരുഷ അടിയും അദികാരവും ഇന്നു  പല്ല് കൊഴിഞ്ഞ കടിയന്‍ പട്ടിപോലെ.. ഇത്തരം വിവരകേട്‌ എഴുതുന്നവനെ ഭാര്യ കണ്ട്രോള്‍ ചെയുന്നത് അല്ലേ നല്ലത്. ഒന്നും ഇല്ലെങ്കില്‍ നാട്ടു കാരുടെ അടിയും തെറിയും കിട്ടില്ല എന്ന് കൂടി മനസ്സില്‍ ആക്കുക. അതിനാല്‍ ഭാര്യ പറയുന്നത് കേട്ടു ആയുഴ്മന്‍ ആയി എല്ലാ പല്ലും ഉള്ളവന്‍ ആയി വാണിടുക ഭവാന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക