Image

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനം ആത്മഹത്യാപരം; കോണ്‍ഗ്രസിനെ ഇത് ദുര്‍ബലമാക്കും: വിഎം സുധീരന്‍

Published on 07 June, 2018
കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനം ആത്മഹത്യാപരം; കോണ്‍ഗ്രസിനെ ഇത് ദുര്‍ബലമാക്കും: വിഎം സുധീരന്‍
കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കേണ്ടതാണെന്നും അത് കേരള കോണ്‍ഗ്രസിന് നല്‍കുന്ന നടപടിക്ക് യാതൊരു ന്യായീകരണവുമില്ലെന്നും വിഎം സുധീരന്‍. സംസ്ഥാനത്തിന്റെ പൊതുതാത്പര്യമോ മുന്നണി സംവിധാനത്തെ ശക്തിപ്പെടുത്തലോ ആയി ഇതിനെ കാണാനാകില്ല. കോണ്‍ഗ്രസ് ശക്തിപ്പെടുമ്‌ബോഴാണ് മുന്നണി ശക്തിപ്പെടുന്നത്. ഇപ്പോഴുണ്ടായ തീരുമാനം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ സുധീരന്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അണികളുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമാണിത്. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണ്, എന്നാല്‍ അതിനായി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആത്മാഭിമാനത്തെ പണയപ്പെടുത്തുന്ന ഈ സമീപനം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഗുരുതരമായ വീഴ്ചയാണ് നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്. 

ഇതിന് കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരും. ആത്മഹത്യാപരമാണ് ഈ തീരുമാനമെന്നും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപമാനിതരായെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണു രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുമെന്ന് യുഡിഎഫ് നേതാക്കള്‍ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുവാദവും ഇതിനുണ്ടായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക