Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-12: ഏബ്രഹാം തെക്കേമുറി)

Published on 07 June, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-12: ഏബ്രഹാം തെക്കേമുറി)
അടുത്ത സ്കൂള്‍ അദ്ധ്യയനവര്‍ഷത്തില്‍ കുഞ്ഞുങ്ങളുടെ പഠനം ഒരു വിഷയമായതോടെ ഡോ. റ്റൈറ്റസു് സ്കൂളുകളെപ്പറ്റി ബോധവാനായി.ഏതു സ്കൂളാണു് നല്ലതു്? ഓരോ സ്കൂളിന്റെയും നിലവാരം അന്വേഷിച്ചു. അറിഞ്ഞിടത്തോളം "ഒന്നുകില്‍ ആശാന്റെ നെഞ്ചത്തു് അല്ലെങ്കില്‍ കളരിക്കു പുറത്തു്’ എന്ന അവസ്ഥയാണു് മിക്ക പ്രൈവറ്റു് സ്കൂളുകള്‍ക്കും.
"ഊട്ടിയിലുണ്ടു സാറേ നല്ലൊരു സ്കൂള്‍. ഫോറിനേഴ്‌സെല്ലാം അവിടാ കുട്ടികളെ വിടുന്നതു്.’ അയല്‍ക്കാരന്‍ ഗോപാലന്‍ പറഞ്ഞു.
"ഊട്ടിയിലെ കാലാവസ്ഥ നല്ലതാ. അതുകൊണ്ടു് പഠനം നന്നാവണമെന്നുണ്ടോ? മാത്രമല്ല, പഠിക്കാന്‍ പോകുന്നതു് സുഖിക്കാനാ?’ റ്റൈറ്റസു് ചോദിച്ചു.
ഏതായാലും അടുത്തുള്ള കോണ്‍വെന്റിലേക്കു് പോകുക തന്നെ.
അതികാലത്തു് ഉണര്‍ന്ന റ്റൈറ്റസു് കുട്ടികളുമായി നേരെ കോണ്‍വെന്റിലേക്കു് പോയി. പോകുന്ന വഴി ഡ്രൈവര്‍ ബാബു പറഞ്ഞു.
"അച്ചായാ അവിടിപ്പം തൃശൂര്‍ പൂരത്തിന്റെ ആളായിരിക്കും.’
"എടാ ഇന്നു് ഏപ്രില്‍ പതിനഞ്ചു് ആയതല്ലേ ഉള്ളു. ജൂണ്‍ ഒന്നിനല്ലേ സ്കൂള്‍ തുടങ്ങുന്നതു്.’
ഭഎല്ലാം ശരിയാ. ഇപ്പോള്‍ കണ്ടോ.’
മെയിന്‍ റോഡില്‍ നിന്നും അകത്തേക്കു് തിരിയവേ ക്യൂവിന്റെ നീളം കണ്ടു.
ഭഇതാച്ചാ ഇന്നാട്ടിലെ കളി. ഒരു കുട്ടിയെ സ്കൂളില്‍ ചേര്‍ക്കണോ? 1000 ഡൊണേഷന്‍ നാലാം ക്‌ളാസു് കഴിയുമ്പോള്‍ അതു കഴിഞ്ഞു. അഞ്ചാം ക്‌ളാസില്‍ അഡ്മിഷന്‍ വേണോ? രണ്ടായിരം. ഏഴാം ക്‌ളാസു് കഴിയുമ്പോള്‍ അതു കഴിഞ്ഞു. എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ ചേര്‍ക്കണോ? മൂവായിരം. മാത്രമല്ല, എല്ലാവര്‍ഷവും വേണം ആപ്‌ളിക്കേഷന്‍, ഇന്റര്‍വ്യൂ, എബിലിറ്റി ടെസ്റ്റു്. ഇതെല്ലാം കൊടുത്താലും ഒരു ഡിവിഷനിലെ കുട്ടികളുടെ എണ്ണം എത്രയെന്നോ? അറുപതു്, എഴുപതു്. ഈ ക്‌ളാസു് റൂമും, സ്കൂള്‍ബസ്സും കണ്ടാല്‍, പണ്ടു് പാണ്ടിലോറിയില്‍ ആട്ടിന്‍കുട്ടികളെ തമിഴ്‌നാടിന് കൊണ്ടുപോകും പോലെയാ. ഒന്നിന്റെ പുറത്തു് മറ്റൊന്നു്.’
ഏതായാലും ഓഫീസിന്റെ വാതുക്കല്‍ കയറിപ്പറ്റി. ശരീരത്തില്‍ മജ്ജയും മാംസവും ഉള്ളതിനെ നോക്കിയിരിക്കുന്ന കുറുക്കനേപ്പോലെ, ഒരുവന്‍ വന്നു് വട്ടമിട്ടു് നടന്നു.
"എന്താ സാറു് അമേരിക്കയില്‍ നിന്നാ?’
"അതേ.’
"ഞാന്‍ പ്രിന്‍സിപ്പാളച്ചന്റെ ഡ്രൈവറാ. ഫോറിന്‍ കുട്ടികളിവിടെയൊരു സ്‌പെഷ്യല്‍ കേസാ. എല്ലാ സീറ്റും ഫുള്ളാ. ഡബിള്‍ ഡൊണേഷന്‍ കൊടുത്താല്‍ ഒരു പക്‌ഷേ. . . .’ ഭവ്യതയോടു് ഡ്രൈവര്‍ അറിയിച്ചു.
"അപ്പോള്‍ ഇരട്ടിപ്പണം തരുന്നവരെ ക്യൂവിന്റെ മുമ്പില്‍ നിര്‍ത്തി പ്രിന്‍സിപ്പലിന് കൂട്ടുവേല ചെയ്യുന്ന നല്ല ഡ്രൈവറാണു താന്‍. അല്ലേ?’
അയാള്‍ ഒന്നും മിണ്ടിയില്ല. ഇരുവരും ഒന്നിച്ചു് ഓഫീസു് റൂമിലേക്കു് പോകുമ്പോള്‍ റ്റൈറ്റസിന്റെ മനസ്സു് മന്ത്രിച്ചു.
ഭജന്മനാടിന്് സ്‌നേഹിച്ചതിനാലുള്ള ദുര്‍വിധി.. പിടിപാടും പണപ്രാപ്തിയും ഉണ്ടായിട്ടും, താന്‍ വളര്‍ന്നതുപോലെ തന്റെ മക്കളും വളരെട്ടെയെന്ന ബാലിശ ചിന്താഗതിയില്‍ നാടിനെയും നാട്ടുകാരെയും സ്‌നേഹിച്ചു് ജന്മനാട്ടില്‍ തിരിച്ചെത്തി. ഇവിടെ കാണുന്നതെല്ലാം മഹാന്മാരുടെ ലോകം. കിണറ്റില്‍ കിടക്കുന്ന തവള കിണറ്റിന്റെ അരിഞ്ഞാണത്തിന്മേല്‍ വട്ടമിട്ടു ഓടിയിട്ടു് ഇതാണു ഭൂലോകമെന്ന അഹങ്കാരത്തില്‍ മാക്, മാക് എന്നു ശബ്ദിക്കും പോലെ. നീയും പണ്ടു് കുട്ടിനിക്കറിട്ടു് ഈ വരമ്പില്‍ കൂടി നടന്നവനല്ലേയെന്ന ഭാവത്തില്‍.
"ജനിക്കുമ്പോഴേ മന്ഷ്യന് ത്രീ പീസു് സൂട്ടു് അണിയാന്‍ കഴിയുമോ മാനേജരു സാറേ?’
എന്തോ പറഞ്ഞു് കോപം ജ്വലിച്ചു് പുറത്തേക്കു വന്ന റ്റൈറ്റസിനോടു് കുട്ടികള്‍ ചോദിച്ചു.
“വാട്ടു് ഹാപ്പെന്റു് ഡാഡീ?”
“ നതിംഗ് ഹാപ്പെന്റു്. ലെറ്റ്‌സു് ഗോ.”
കാറു് അതിവേഗം പായുമ്പോള്‍ കുട്ടികള്‍ പുറകിലത്തെ സീറ്റില്‍ ഇരുന്നു കമന്റുകള്‍ പാസ്സാക്കുകയായിരുന്നു.
"ഡാഡിയുടെ ഒരു നാടു്. മമ്മിയുടെ ഒരു വീടു്. ഐ ഹെയ്റ്റു് ദിസു് സ്റ്റുപ്പിഡു് പീപ്പിള്‍ ആന്‍ഡു് ദിസു് ഡേര്‍റ്റി എന്‍വിറോണ്‍മെന്റു്‌സു്. ഈച്ച, പൂച്ച ,.
കൊച്ചവന്റെ കണ്ണില്‍ ഭചേച്ചി കൊതുകു്’ അവന്‍ കൊതുകിന്് ഭയക്കുന്നു. റോസാദളം പോലെയുള്ള മൃദുലമായ ആ മേനിയില്‍ കൊതുകു് കുത്താത്ത സ്ഥലമില്ല.
ഡോ.റ്റൈറ്റസു് തലക്കു് കൈയ്യും കൊടുത്തിരുന്നു. ചിന്തകള്‍ കാടുകയറുന്നു. പരിഹാരമില്ലാത്ത ദുര്‍വിധി. കയ്ച്ചിട്ടു് ഇറക്കാന്ം വയ്യ, മധുരിച്ചിട്ടു് തുപ്പാന്ം വയ്യാത്ത അമേരിക്കന്‍ ജീവിതം ഒരു വശത്തു്. മറുവശത്തോ കോണകവാലില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന പാരമ്പര്യം. പിടിമുറുകും തോറും വേദനയേറുകയാണു്. ജന്മനാടു്, മാതൃഭാഷ, കൂടപ്പിറപ്പുകള്‍ എന്തെന്തു പൊല്ലാപ്പുകള്‍.
ജന്മനാടു് വിട്ടു് എങ്ങും പോകാത്തവരായ തന്റെ ബാല്യകാലസഖികള്‍ പോലും ഈ നാട്ടില്‍ വിമ്മിഷ്ടപ്പെടുന്നു.
ഭമിസ്റ്റര്‍. റ്റൈറ്റസു്, നിങ്ങള്‍ ഒരു വിദ്യാസമ്പന്നന്ം, സാഹിത്യകാരന്മൊക്കെ ആയതില്‍ ഞങ്ങള്‍ക്കു് സന്തോഷമുണ്ടു്. അതുകൊണ്ടു് കഴിഞ്ഞ മുപ്പതു വര്‍ഷക്കാലത്തെ വര്‍ഷാന്വര്‍ഷം വിലയിരുത്തി ഈ നാടിന് സംഭവിച്ച മൂല്യശോഷണം, പ്രകൃതിക്കു വന്ന മാറ്റം, മാന്ഷ്യഹൃദയങ്ങളിലെ വ്യതിയാനങ്ങള്‍ ഇതൊക്കെ ഒരു നോവലായി എഴുതിയിരുന്നെങ്കില്‍. . ബാല്യകാല സുഹൃത്തായ അങ്ങാടിക്കടക്കാരന്‍ വേണുവിന്റെ കണ്ണുകള്‍ ഈറനണിയുകയായിരുന്നു.
ശരിയല്ലേ? ഒരു സാഹിത്യകാരന്റെയും മനോമുകുരത്തില്‍ തെളിയാത്ത എത്രയെത്ര വലിയ മാറ്റങ്ങള്‍. എങ്ങനെയിതു താളുകളില്‍, ഏതു രൂപത്തില്‍ പകര്‍ത്തുമെന്ന് റ്റൈറ്റസു് ആലോചിക്കയായിരുന്നു.

വേണുവിന്് ലില്ലിയെ മറക്കാനാവുമോ?. ആവില്ല. തുമ്പക്കാട്ടു് തോടു് പ്രകൃതിയുടെ ഒരു വരദാനമായിരുന്നില്ലേ?. ഒരാള്‍ നടന്നുപോയാല്‍ കാണാനാകാത്ത വിധത്തില്‍ നിരപ്പു് ഭൂമിയില്‍ ഇത്ര ആഴത്തില്‍ ഒരു തോടുണ്ടായതും, അതിന്റെ ഇരു വശവും ആഞ്ഞിലിമരങ്ങള്‍ വളര്‍ന്നു പന്തലിച്ചതും , ഇടവപ്പാതിക്കു ഒഴുകുന്ന പെയ്ത്തുനീരിലൂടെമാത്രം പഞ്ചസാരമണല്‍ അവിടെയടിയുന്നതും, ഈ തോടു് ഹൈസ്കൂളിന്റെ സമീപത്തായതിന്റെയും പിന്നില്‍ പ്രകൃതിക്കു് എന്തൊക്കെയോ ഉദ്ദ്യേശം ഉണ്ടു്.

ലില്ലിക്കും വേണുവിന്ം മാത്രമല്ല, എത്രയോ കുരുന്നു ഹൃദയങ്ങളിലെ തളിരു പ്രേമത്തിന്റെ നീര്‍ച്ചാല്‍ തുമ്പക്കാട്ടു് തോട്ടില്‍ പൊട്ടിയൊഴുകി. ഇന്നവരെല്ലാം "ഞാനൊന്നുമറഞ്ഞില്ലേ രാമനാരായണ’ യെന്ന മട്ടില്‍ കൗമാരത്തില്‍ ചരിക്കുന്ന മക്കളുടെ വിക്രിയകളെ നോക്കി ആശങ്കാമാനസരായി കഴിയുന്നു. അതോടൊപ്പം ഭകൗമാരകാലത്തിലുദിച്ചയെന്‍ കൗതുകം സമാനമിന്നെന്നുടെ യൗവനത്തിലും’ മെന്നവണ്ണം പുതിയ ബന്ധങ്ങളിലൂടെ ഭപാവനസ്‌നേഹം’ ഉറപ്പിക്കുകയും ചെയ്യുന്നു. സമൂഹം എന്ന പദത്തിന് എന്തെന്തു വാച്യാര്‍ത്ഥങ്ങള്‍?.
ജാതിയും മതവും ജാതകത്തില്‍മാത്രം നിഴലിച്ചു നിന്നിരുന്ന ആ കാലഘട്ടം. പ്രകൃതി ദേവിയുടെ യുവത്വം നിഴലിച്ചു നിന്നിരുന്ന കൃഷിപ്പാടങ്ങള്‍. ജനതയുടെ ഉത്‌സാഹഭരിതങ്ങളായ പ്രയത്‌നങ്ങള്‍. മണ്ണിനോടു് മല്ലിടുകയല്ല, മണ്ണിന്് പ്രണയിച്ച ഒരു ജനത. മൃഗങ്ങളെ താലോലിച്ച കാലഘട്ടം. പച്ചിലത്തോപ്പുകളിലെ പക്ഷികളുടെ കളകളാരവത്തില്‍ ജനത ലയിച്ചു ചേര്‍ന്നതും ആ ലയനത്തില്‍ കൗമാരത്തിന്റെയെന്നു മാത്രമല്ല, പ്രായഭേദമെന്യേ ജീവിതത്തിന്റെ സമസ്തവികാരങ്ങളും തമ്മില്‍ തമ്മില്‍ സമ്മേളിച്ചു നിന്നതുമായ കാലഘട്ടം. അന്തിമയങ്ങിയാല്‍ നാല്‍ക്കവലയിലെന്തുത്‌സവം. ഇന്നത്തെപ്പോലെ പട്ടയടിച്ചു ലെക്കുകെട്ടവന്റെ തെറിവിളിയല്ല. അന്യനാട്ടുകാരനായ എമ്പോക്കികളുടെ വീമ്പിളക്കലുമല്ല, കുറുവടിയുമേന്തി കുട്ടിനിക്കറിട്ടവരുടെ മാര്‍ച്ചു് പാസ്റ്റുമല്ല. പിന്നെയോ—

സൊള്ള പറഞ്ഞും ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടുന്ന കളിതമാശകള്‍ പറഞ്ഞും പിള്ളേച്ചന്ം, അവറാന്‍ മാപ്പിളയും, ചെത്തുകാരന്‍ ദാമോദരന്ം, കൂലിക്കാരന്‍ തോമായും എന്നിങ്ങനെ സമസ്ത ജാതി വര്‍ക്ഷങ്ങള്‍. ഇളം കള്ളിന്റെ ലഹരിയില്‍ വിരിയുന്ന പുത്തന്‍ പുലരികള്‍.
വയോജനങ്ങള്‍ക്കു് കൂട്ടാളികളായും, മദ്ധ്യവയസ്കര്‍ക്കു് ഏലയ്യാ പാടിയും മേളക്കൊഴുപ്പു് പകര്‍ന്ന യുവഹൃദയങ്ങള്‍ എവിടെയും. ഇടതുപക്ഷവും വലതുപക്ഷവും മാത്രമുള്ള രാഷ്ട്രീയം.
ചിങ്ങത്തിലെ ഓണവും കന്നിതുലാമാസത്തിലെ കോളിളക്കവും, മകരത്തിലെ വിളവെടുപ്പും, കുംഭത്തിലെ വെയിലും, മീനത്തിലെ വിളവിറക്കും, ഇടവത്തിലെ കുളിരും, കര്‍ക്കിടകത്തിലെ പട്ടിണിയും, വാട്ടുകപ്പയും ചക്കക്കുരുവും, നെരുപ്പോടും തൊണ്ടും ഇങ്ങനെ എന്തെല്ലാം?
ജാതി നോക്കി അന്നാളില്‍ ഉത്‌സവം ആരും ആചരിച്ചില്ല. ചന്ദനക്കുടവും, ക്രിസ്തുമസും, വിഷുവും ഈസ്റ്ററുമെല്ലാം എല്ലാജാതിക്കും ആഘോഷമായിരുന്നു. ഇന്നെല്ലാം പോയ്‌പ്പോയിരിക്കുന്നു.
ജാതിസ്പര്‍ദ്ധയുടെ കലക്കവെള്ളം കയറി മന്ഷ്യത്വമെന്ന പുഞ്ചപ്പാടത്തെ മൂടിയിരിക്കുന്നു,. ഇതിനകത്തു കുടിച്ചുചാകുകയല്ലാതെ രക്ഷപെടാന്‍ മാര്‍ക്ഷമേതുമില്ലാതായിരിക്കുന്നു.
കലക്കവെള്ളത്തിലൂടെ കുലത്തൊഴിലുകളെല്ലാം ഒലിച്ചുപോയി. അങ്ങനെ യാതൊരു തൊഴിലും അറിയാത്തൊരു ജനത. സംവരണത്തിലൂടെ വിദ്യാഭ്യാസം നേടി ജോലി തേടിയലയുന്നു. കലക്കവെള്ളത്തിലൂടെ കരയ്ക്കടിഞ്ഞ കുറെ കുലദൈവങ്ങള്‍ എല്ലാ നാല്‍ക്കവലയിലും. അവരെ പ്രീണിപ്പിക്കാന്‍ സമശിഷ്ടങ്ങളുടെ ചുടുചോര കൊണ്ടു് അര്‍ച്ചന നടത്തുകയാണിന്നു്.
"കേഴുക കൈരളീ നീളാനദിനന്ദിനീ
മാര്‍ത്തോമായുടെ പാദം ഗ്രസിച്ച ഭൂമി
വിത്തത്താല്‍ പിത്തം പിടിച്ചതാലിന്നു നിന്‍
സദാചാരങ്ങളെല്ലാം നശിച്ചതോര്‍ത്തു.’ ഡോ.റ്റൈറ്റസു് നാലുവരി കവിത ചൊല്ലി.
"ഇതിയാനെന്താ ഈ പിച്ചും പേയും പറയുന്നതു്?’ ഭാര്യ ചോദിച്ചു.
ഭപിച്ചും പേയും അല്ല ചേച്ചി. ഇതാണു കവിത.’ ഡ്രൈവര്‍ ബാബുവാണു് ഉത്തരം പറഞ്ഞതു്.
"കേള്‍ക്കെടീ ശവമേ!’ റ്റൈറ്റസു് തുടര്‍ന്നു.
'കാറിന്റെയുള്ളിലെ വെല്‍വെറ്റു സീറ്റിലും
മേടക്കകത്തെഴും മോടികള്‍ക്കുള്ളിലും
പട്ടാംബരങ്ങളും പൊന്നിന്‍ വിദൂഷവും
തുഷ്ടാ കനിഞ്ഞേകും ആഢംബരത്തിലും
നാണയത്തുട്ടിന്റെ മജ്ഞീരശിജ്ജിതം
കോള്‍മയിര്‍ക്കൊള്ളിക്കുന്നൊരാനന്ദ വായ്പിലും
കണ്ടില്ല, മര്‍ത്യത ചുറ്റും മരവിച്ചു
വീഴുന്ന കാഴ്ചകള്‍ മാനവരാരുമേ.——

ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും പൊങ്ങിവന്ന ആ വികാരങ്ങള്‍ക്കു് വൃത്തവും അലങ്കാരവും ഉണ്ടായിരുന്നു.
പരിസരം തന്നെ വിഡ്ഡിയാക്കുന്നു. പരിഭവം തന്നെ ഊമനാക്കുന്നു. ഉള്ളിലൊതുക്കുന്ന വികാരങ്ങളിലൂടെ താന്‍ ഭ്രാന്തനാകുന്നു. ഡോ. റ്റൈറ്റസു് തീര്‍ത്തും മാനസികമായി അവശ്ശനായി.
വീട്ടില്‍ മടങ്ങിയെത്തിയ മകനോടു് പുനലൂരാന്‍ ചോദിച്ചു.
"എന്തായെടാ പോയ കാര്യം?
"അതു വലിയ ബുദ്ധിമുട്ടാ.’ നിരാശ കലര്‍ന്ന ഉത്തരം.
"എന്തോന്നു ബുദ്ധിമുട്ടു്? എടാ നമ്മുടെ സഭയ്ക്കു് ഇപ്പോള്‍ പതിനാലാ സ്കൂളുകള്‍. ഈ കേരളത്തിലെ എല്ലാ വലിയ സിറ്റികളിലുമുണ്ടു്. നിനക്കെവിടാ ഈ പിള്ളേരെ വിടേണ്ടതെന്നു വച്ചാല്‍ ആലോചിച്ചു് ഉത്തരം പറയുക. അഡ്മിഷന്‍ റെഡി.’ പുനലൂരാന്റെ മുഖത്തു് ഒരു പ്രസന്നത കളിയാടി. "നിന്റെയപ്പന്‍ അത്ര മോശമല്ലടാ കുഞ്ഞേ’ യെന്ന ഭാവത്തില്‍.
"ങൂം— ഡോ. റ്റൈറ്റസു് ഒന്നു നീട്ടി മൂളുക മാത്രം ചെയ്തു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക