Image

സഹജീവിയെ രക്ഷിക്കാന്‍ നദിയിലേക്ക് ചാടിയ മലയാളി യുവാവും മരിച്ചു

സജി തോമസ്, Long Island, NY Published on 07 June, 2018
സഹജീവിയെ രക്ഷിക്കാന്‍ നദിയിലേക്ക് ചാടിയ മലയാളി യുവാവും മരിച്ചു
ഡിട്രോയിറ്റ്, മിഷിഗണ്‍: മുങ്ങിത്താഴുന്ന സഹജീവിയെ രക്ഷിക്കാന്‍ നദിയിലേക്ക് എടുത്തു ചാടിയ മലയാളി യുവാവും മരിച്ചു. പുത്തങ്കാവ് സ്വദേശി സുമിത്ത് ജേക്കബ് അലക്‌സ് (32) ആണു സഹജീവിക്കായി പ്രാണന്‍ വേടിഞ്ഞത്. വിവാഹം കഴിഞ്ഞിട്ട് 9 മാസമേ ആയുള്ളു.

ഇന്നലെ (ബുധന്‍) ആണു സംഭവം. ഭാര്യ ജാന, കണക്ടിക്കട്ടില്‍ നിന്ന് എത്തിയ ഭാര്യയുടെ മാതാപിതാക്കള്‍ എന്നിവരുമൊത്ത് സമീപത്തെ ബ്ലാക്ക് റിവറില്‍ ചെറുബോട്ടില്‍ പോയതാണ് സുമിത്ത്. മറ്റൊരു ബോട്ടിന്റെ തിരയില്‍ മറിഞ്ഞ ഡിങ്കിയില്‍ നിന്നു(ബലൂണ്‍ പോലെ വീര്‍പ്പിക്കാവുന്ന വഞ്ചി) വെള്ളത്തില്‍ വീണ റോബര്‍ട്ട് ജോണ്‍ ലെവാന്‍ഡോസ്‌കിയെ (47) കണ്ട് രക്ഷിക്കാന്‍ എടുത്തു ചാടിയതാണ് സുമിത്ത്.

എന്നാല്‍ കടുത്ത തണുപ്പുള്ള വെള്ളത്തില്‍ ലൈഫ് വെസ്റ്റ് ഒന്നുമില്ലാതെ ചാടിയ സുമിത്തും അപകടത്തില്പെടുക ആയിരുന്നു.ലെവാന്‍ഡോസ്‌കിയും ലൈഫ് വെസ്റ്റ് ധരിച്ചിരുന്നില്ല. രാത്രിയോടെ ഇരുവരുടെയും മ്രുതദേഹങ്ങള്‍ കണ്ടെടുത്തു.

ബിസിനസ് മാനേജരാണ് സുമിത്ത്.  ഡിട്രൊയിറ്റിലെ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് അംഗമാണ് സുമിത്ത്. ജാനയുടെ കുടുംബം ന്യു ജെഴ്‌സി ബെര്‍ഗന്‍ഫീള്‍ഡിലെ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് അംഗങ്ങളാണ്.

മിഷിഗണില്‍ ക്ലിന്റണ്‍ ടൌണ്‍ഷിപ്പിലാണു സുമിത്തിന്റെ കുടുംബം.  പുത്തങ്കാവ് ഏഴിക്കതുഴത്തില്‍ ചാക്കോ അലക്‌സിന്റെയും  (ബേബി) കുഞ്ഞുമോളുടെയും പുത്രനാണ് സുമിത്ത്. സഹോദരി സ്മിത അലക്‌സ്.

ഭാര്യ ജാന റേച്ചല്‍ ഏബ്രഹാം കണക്ടിക്കട്ടിലുള്ള ജോണ്‍ സി. ഏബ്രഹമിന്റെയും മറിയാമ്മയുടെയും പുത്രിയാണ്. ഡാന്‍ബറിയിലാണു താമസം. അമ്മ കോട്ടയം സ്വദേശിനി. 


PORT HURON, Mich. - Officials have identified two men who drowned Wednesday in the Black Riverin Port Huron.

The bodies of Robert John Lewandowski, 47, of Port Huron, and Sumith Jacob Alex, 32, of Clinton Township, were recovered Wednesday night by officials searching the Black River.

The St. Clair County Sheriff's Office received a call after 2:30 p.m. Wednesday that Lewandowski had fallen out of an inflatable dinghy and into the water near the Domtar Paper plant, which is about a quarter-mile south of the I-94 bridge.

Shortly after the first call, a second call alerted police that Alex had jumped into the water to help Lewandowski. Both disappeared underwater.

Port Huron firefighters sent a boat and the U.S. Coast Guard sent a boat and a helicopter to search for the men, but they couldn't find them.

Divers from the St. Clair County Sheriff Marine Division joined the rescue mission, which turned into a recovery effort. Divers were also unable to find the men.

A second dive team boat joined the search with a sonar. They found Lewandowski's body around 8:30 p.m. Wednesday about 150 feet up the river from where the search began. He was 16 feet deep in the water, about 25 feet from shore.

Alex's body was found around 9:30 p.m. Wednesday. He was a short distance upriver, about 25 feet from the shore.

The bodies were taken to the McLaren Port Huron Hospital morgue. Autopsies are scheduled for Thursday.

സഹജീവിയെ രക്ഷിക്കാന്‍ നദിയിലേക്ക് ചാടിയ മലയാളി യുവാവും മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക