Image

രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, പ്രതിഷേധവുമായി യുവനേതാക്കള്‍

Published on 07 June, 2018
രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, പ്രതിഷേധവുമായി യുവനേതാക്കള്‍

തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് വിട്ടുപോയ കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ശക്തമായ പ്രതിഷേധവുമായി യുവ എം.എല്‍.എമാര്‍ രംഗത്തെത്തി. ഇതില്‍ പ്രതിഷേധിച്ച് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചു.  യുവ എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നല്‍ക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി തെരുവിലിറങ്ങി. അതിനിടെ ആറ് യുവ എംഎഎമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

വി.ടി ബല്‍റാം, ഹൈബി ഈഡന്‍, റോജി എം ജോണ്‍, കെ.എസ് ശബരീനാഥന്‍, ഷാഫി പറമ്പില്‍, എന്നിവരാണ് രംഗത്തെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക