Image

ഏ.ജി. നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലായ് 1 വരെ

Published on 07 June, 2018
ഏ.ജി. നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലായ് 1 വരെ
ജൂണ്‍ മാസം 28 മുതല്‍ ജൂലായ് 1 വരെ റോച്ചസ്റ്റര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ക്രമീകരിച്ചിരിക്കുന്നതായ 22മത് അസംബ്ലീസ് ഓഫ് ഗോഡ് നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

വളരെ പ്രാര്‍ത്ഥനയോടെ ഐക്യതയോടും ക്രമീകരിച്ചതായ ഈ കോണ്‍ഫറന്‍സ് വ്യാഴാഴ്ച വൈകിട്ട് കണ്‍വീനര്‍ പാസ്റ്റര്‍ മാനുവല്‍ ജോണ്‍സണ്‍ പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. പ്രായമുള്ളവര്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം മീറ്റിങ്ങുകളും (കുഞ്ഞുങ്ങള്‍ക്കായും) ക്രമീകരിക്കപ്പെട്ടിരിക്കുന്നു. വളരെ വിശാലമായ കണ്‍വന്‍ഷന്‍ സെന്ററില്‍ സൗകര്യപ്രദമായ താമസ സൗകര്യങ്ങളാണ് ഈ വര്‍ഷം സംഘാടകര്‍ നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്.

ദൈവവചന പ്രഭാഷണത്തിനായി ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും ദൈവദാസന്മാരും, മറ്റു സഹോദരിമാരും എത്തിച്ചേരുന്നു. ചില മുറികള്‍ കൂടി ബാക്കിയുള്ളതിനാല്‍ ഇതുവരെയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ വൈകാതെ രജിസ്റ്റര്‍ ചെയ്ത് മീറ്റിംഗുകള്‍ക്കായി കടന്നുവരുവാന്‍ പരിശ്രമിക്കുമല്ലോ.

കോണ്‍ഫറന്‍സിന്റെ എല്ലാ ഒരുക്കങ്ങളും സംഘാടകര്‍ ചെയ്തു കഴിഞ്ഞു. പ്രാര്‍ത്ഥനയോടെ കടന്നുവന്ന് അനുഗ്രഹം പ്രാപിക്കുക. എല്ലാവരെയും റോച്ചസ്റ്റര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ കാണാം എന്നുള്ള പ്രത്യാശയോടെ...
ഏ.ജി. നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലായ് 1 വരെ
ഏ.ജി. നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലായ് 1 വരെ
ഏ.ജി. നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലായ് 1 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക