Image

ഷാരോണ്‍ സക്കറിയ ഹൈടവര്‍ ഹൈസ്‌കൂള്‍ വലിഡക്ടോറിയന്‍.

പി.പി. ചെറിയാന്‍ Published on 08 June, 2018
ഷാരോണ്‍ സക്കറിയ ഹൈടവര്‍ ഹൈസ്‌കൂള്‍ വലിഡക്ടോറിയന്‍.
ഹൂസ്റ്റണ്‍:  ഹൂസ്റ്റണ്‍ ഫോര്‍ട്ട്ബന്‍ഡ് കൗണ്ടിയിലെ ഹൈടവര്‍ ഹൈസ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച  (4.0 ജിപിഎ) മലയാളിയായ ഷാരോണ്‍ സക്കറിയ ഏറ്റവും ഉയര്‍ന്ന റാങ്കായ വലിഡക്ടോറിയന്‍ പദവിക്ക് അര്‍ഹയായി. 

റാന്നി കളരിക്കമുറിയില്‍ കുടുംബാംഗമായ ബിനു സക്കറിയയുടെയും സുജയുടെയും മകളാണ് ഷാരോണ്‍ സക്കറിയ. പഠനത്തിലും , പാഠ്യതര വിഷയങ്ങളിലും  നിരവധി അംഗീകാരങ്ങള്‍  ഇവര്‍ക്കു ലഭിച്ചിട്ടുണ്ട് 

സ്‌കൂള്‍ അധ്യാപകരില്‍നിന്നു ലഭിച്ച പ്രോത്സാഹനവും മാതാപിതാക്കളില്‍നിന്നും ലഭിച്ച പിന്തുണയുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഇടയാക്കിയതെന്നു ഷാരോണ്‍ പറഞ്ഞു.  സ്‌കോളര്ഷിപ്പോടുകൂടി യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ സൈക്കോളജിയില്‍ പഠനം തുടരാനാണു ഷാരോണിന്റെ തീരുമാനം. 

ഹൂസ്റ്റണ്‍ സെന്റ് ജെയിംസ് ക്‌നാനായ ഇടവകാംഗമായ ഷാരോണ്‍ ഇടവകയിലെ സണ്‍ഡേസ്‌കൂള്‍, യൂത്ത് വേദികകളിലെ സജീവ സാന്നിധ്യമാണ്.  
ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ ബിനു സക്കറിയയുടെ മകളായ ഷാരോണിന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ജീമോന്‍ റാന്നിയും സെക്രട്ടറി ജിന്‍സ് മാത്യു കിഴക്കേതിലും അഭിനന്ദനം അറിയിച്ചു.

ഷാരോണ്‍ സക്കറിയ ഹൈടവര്‍ ഹൈസ്‌കൂള്‍ വലിഡക്ടോറിയന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക