Image

വചന ശുശ്രൂഷയും പീഢാനുഭവ വാരാചരണവും ഫാ. വള്ളിക്കാട്ടില്‍ നയിക്കുന്നു.

വര്‍ഗീസ് പോത്താനിക്കാട് Published on 25 March, 2012
വചന ശുശ്രൂഷയും പീഢാനുഭവ വാരാചരണവും ഫാ. വള്ളിക്കാട്ടില്‍ നയിക്കുന്നു.
ന്യൂയോര്‍ക്ക്: ന്യൂഹൈഡ് പാര്‍ക്ക് ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ കഷ്ടാനുഭവവാരാചരണത്തിനും അതിനോടനുബന്ധിച്ചുള്ള വചന ശുശ്രൂഷകള്‍ക്കും ധ്യാനത്തിനും ഫാ. ഗീവര്‍ഗീസ് വള്ളിക്കാട്ടില്‍ നേതൃത്വം നല്‍കുന്നു. സുപ്രസിദ്ധ ധ്യാനഗുരുവും, വാഗ്മിയുമായ ഫാ. വള്ളിക്കാട്ടില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുഖദ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.

മാര്‍ച്ച് 29 വ്യാഴാഴ്ച വൈകീട്ട് 6.30 ന് നാല്പതാം വെള്ളിയാഴ്ചത്തെ കുര്‍ബ്ബാന
യോടുകൂടി പരിപാടികള്‍ ആരംഭിക്കുന്നു. മാര്‍ച്ച് 31 ശനിയാഴ്ച രാവിലെ 7.30 ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് 9മണി മുതല്‍ 1 മണി വരെ ധ്യാനവും നടക്കും. ഓശാന ഞായറാഴ്ചത്തെ കുര്‍ബ്ബാനയെ തുടര്‍ന്ന് ഈസ്റ്റര്‍ വരെ എല്ലാ ദിവസങ്ങളിലും വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് ഫാ.വള്ളിക്കാട്ടിലിന്റെ വചനശുശ്രൂഷയും നടക്കുന്നു.

ഏപ്രില്‍ 4 ബുധനാഴ്ച വൈകീട്ട് 6.30ന് പെസഹാ വ്യാഴാഴ്ച ശുശ്രൂഷകളും, വി. കുര്‍ബ്ബാനയും, ഏപ്രില്‍ 6ന് രാവിലെ 9ന് ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകളും, ഏപ്രില്‍ 7ന് ശനിയാഴ്ച 10.30 മണിക്ക് വി. കുര്‍ബ്ബാനയും, ഏപ്രില്‍ 8ന് ഞായര്‍ രാവിലെ 8 മണിക്ക് ഈസ്റ്റര്‍ ശുശ്രൂഷകളും ആരംഭിക്കും. ഉച്ചയ്ക്ക് 1 മണിക്ക് ഉച്ചഭക്ഷണത്തോടുകൂടി പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
വെരി. റവ. ഡോ. പി. എസ്. സാമുവേല്‍ കോറെപ്പിസ്‌ക്കോപ്പ-(516) 355-0003
ഫാ. ഗ്രിഗറി വര്‍ഗീസ്- (914) 413-9200
മാത്യൂ മാത്തന്‍ സെക്രട്ടറി-(516) 465-3329
ജോണ്‍ തോമസ്, തോമസ് ചാക്കോ-(516) 775-2281

വചന ശുശ്രൂഷയും പീഢാനുഭവ വാരാചരണവും ഫാ. വള്ളിക്കാട്ടില്‍ നയിക്കുന്നു.
ഫാ. ഗീവര്‍ഗീസ് ജോണ്‍ വള്ളിക്കാട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക