Image

വനമേഖലയില്‍ വസ്‌ത്രങ്ങള്‍കണ്ടെത്തി: ജെസ്‌നയ്‌ക്കായി തിരച്ചില്‍

Published on 08 June, 2018
വനമേഖലയില്‍ വസ്‌ത്രങ്ങള്‍കണ്ടെത്തി: ജെസ്‌നയ്‌ക്കായി  തിരച്ചില്‍


വെച്ചൂച്ചിറ: വസ്‌ത്രങ്ങള്‍ കണ്ടെത്തിയെന്ന സന്ദേശത്തെ തുടര്‍ന്ന്‌ ശബരിമല വനഭാഗത്തോടു ചേര്‍ന്ന പ്ലാപ്പള്ളി ഭാഗത്ത്‌ ജെസ്‌നയ്‌ക്കായി തിരച്ചില്‍. പ്ലാപ്പള്ളി ഇലവുങ്കല്‍ ഭാഗത്താണ്‌ അന്വേഷണസംഘം തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്‌. കനത്ത മഴയും പ്രദേശത്ത്‌ കടുവ ഉണ്ടാകുമെന്ന മുന്നറിയിപ്പും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌.

പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന്‌ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജെസ്‌നയെ കാണാതായിട്ട്‌ 79 ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ ഒരു തെളിവു പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത്‌ അന്വേഷണ സംഘത്തിന്‌ തിരിച്ചടിയാകുന്നുണ്ട്‌. 100 പോലീസുകാര്‍ 10 സംഘങ്ങളായി ഇടുക്കി ജില്ലയില്‍ നടത്തിയ തിരച്ചിലിന്റെ തുടര്‍ച്ചയായി കോട്ടയം, പത്തനംതിട്ട ജില്ലകളിലും അന്വേഷണം തുടരുകയാണ്‌.

ജെസ്‌നയുടെ അന്വേഷണത്തിനു സഹായകരമാകുന്ന വിവരങ്ങള്‍ക്കായി സ്ഥാപിച്ച വിവര ശേഖരപ്പട്ടികയില്‍ ലഭിക്കുന്ന സൂചനകളും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. കഴിഞ്ഞ മാര്‍ച്ച്‌ 22 നാണ്‌ ബന്ധു വീട്ടിലേക്കാണെന്ന്‌ പറഞ്ഞ്‌ ഇറങ്ങിയ ജെസ്‌നയെ കാണാതാകുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക