Image

കോഴിക്കോട്‌ `ബേബി മെമ്മോറിയല്‍' ആശുപത്രി നിപ്പാ രോഗികളെ പരിചരിച്ച മൂന്ന്‌ നഴ്‌സുമാരെ പിരിച്ചു വിട്ടു

Published on 08 June, 2018
 കോഴിക്കോട്‌ `ബേബി മെമ്മോറിയല്‍' ആശുപത്രി നിപ്പാ രോഗികളെ പരിചരിച്ച മൂന്ന്‌ നഴ്‌സുമാരെ പിരിച്ചു വിട്ടു


നിപ്പാ രോഗികളെ പരിചരിച്ച രണ്ടു നഴ്‌സുമാരെ ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍ പരിച്ചു വിട്ടു. ഒരു വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്‌തു വരികയായിരുന്നു മൂന്നു പേരെയാണ്‌ പിരിച്ചു വിട്ടിരിക്കുന്നത്‌. ഇതില്‍ രണ്ടു പേര്‍ നിപ്പാ രോഗികളെ പരിചരിച്ചവരാണ്‌. ഒരാളോട്‌ ഇന്നലെ മുതല്‍ ഡ്യൂട്ടിക്ക്‌ വരേണ്ടതില്ലെന്നാണ്‌ ആശുപത്രി അധികൃതര്‍ അറിയിച്ചത്‌.

രണ്ടാമത്തെ നഴ്‌സിനോട്‌ അടുത്ത ആഴ്‌ച്ച മുതല്‍ വരേണ്ടില്ലെന്നും മൂന്നാമത്തെ ആളോട്‌ ഈ മാസം 11 മുതല്‍ ജോലിക്കു വരേണ്ടതില്ലെന്നാണ്‌ അറിയിച്ചത്‌. മഹാ വിപത്തായി വന്ന നിപയെന്ന രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിച്ച ഡോക്ടര്‍മാരേയും നഴ്‌സുമാരേയും അഭിനന്ദിക്കേണ്ട സമയത്ത്‌ രോഗിക്കു കാവിലിരുന്ന മാലാഖമാരെ പിരിച്ചു വിടുന്ന നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌.

800 രോഗികള്‍ക്കുള്ള ബെഡിന്റെ അടിസ്ഥാനത്തിലാണ്‌ ഇതുവരെ ശമ്പളം നല്‍കിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഇതു 495 ആയി ചുരുക്കി നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറക്കാനാണ്‌ ശ്രമിക്കുന്നത്‌. പുതുക്കിയ ശമ്പളം ഇതുവരെ ഇവിടെ ആര്‍ക്കും നല്‍കിയിട്ടില്ല.

രോഗികളെ പരിചരിക്കാന്‍ വേണ്ട വൈദഗ്‌ധ്യമില്ലെന്നു പറഞ്ഞാണ്‌ നിപ്പാ രോഗികളെ ശുശ്രൂശിച്ച നഴ്‌സുമാരെ പരിച്ചുവിട്ടതെങ്കില്‍ എന്തുകൊണ്ടാണ്‌ ഇത്ര മികവില്ലാത്ത നഴ്‌സുമാരെ നിപ്പാ പോലുള്ള രോഗികളെ പരിചരിക്കാന്‍ നിയോഗിച്ചതെന്ന്‌ യുനൈറ്റഡ്‌ നഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷാ ചോദിക്കുന്നു.

എന്നാല്‍ നഴ്‌സുമാരെ പിരിച്ചുവിട്ടത്‌ നിപ്പാ രോഗികളെ പരിചരിച്ചതിന്റെ പേരിലല്ലെന്നും ട്രൈനിങ്‌ പിരീഡ്‌ കഴിയുമ്പോള്‍ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ പിരിച്ചു വിടാറുണ്ടെന്നും ഇവര്‍ നിപ്പാ രോഗികളെ നോക്കിയവരാവാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക