Image

ട്രാന്‍സ്‌ജെന്റര്‍ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്‌ നിര്‍മ്മിക്കുമെന്ന്‌കേരള ഹൈക്കോടതി; ഇടപെടല്‍ അരുന്ധതി കേസ്‌ പരിഗണിക്കുന്നതിനിടെ

Published on 08 June, 2018
ട്രാന്‍സ്‌ജെന്റര്‍ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്‌ നിര്‍മ്മിക്കുമെന്ന്‌കേരള ഹൈക്കോടതി;  ഇടപെടല്‍ അരുന്ധതി കേസ്‌ പരിഗണിക്കുന്നതിനിടെ

കൊച്ചി: ട്രാന്‍സ്‌ജെന്റര്‍ ഐഡന്റിറ്റി അംഗീകരിക്കാത്തതിനെത്തുടര്‍ന്ന്‌ വീടുവിട്ടിറങ്ങിയ ഇടപ്പള്ളി സ്വദേശി അരുന്ധതിക്കതെിരെ അമ്മ നല്‍കിയ ഹേബിയസ്‌ കോര്‍പ്പസ്‌ ഹരജിയില്‍ സുപ്രധാന വിധിയുമായി ഹൈക്കോടതി.

ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെയും മറ്റും അടിസ്ഥാനത്തില്‍ അരുന്ധതിയുടെ ഐഡന്റിറ്റി അംഗീകരിച്ച ഹൈക്കോടതി ട്രാന്‍സ്‌ജെന്ററായി തന്നെ തുടരാമെന്നും അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അരുന്ധതിയ്‌ക്കുണ്ടെന്നും വ്യക്തമാക്കി. ആയതിനാല്‍ അമ്മ നല്‍കിയ ഹരജി നിലനില്‍ക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം മറ്റൊരു സുപ്രധാന തീരുമാനം കൂടി ഹൈക്കോടതിയുടെ ഭാഗത്ത്‌ നിന്നുണ്ടാവുകയും ചെയ്‌തിരിക്കുകയാണ്‌. നിലവിലെ കേരള ഹൈക്കോടതി കെട്ടിടത്തില്‍ ട്രാന്‍സ്‌ജെന്റര്‍ ഫ്രണ്ട്‌ലിയായ ടോയ്‌ലറ്റ്‌ നിര്‍മ്മിക്കുമെന്ന്‌ കോടതി വ്യക്തമാക്കി.

തന്റെ മകനാണ്‌ അരുന്ധതിയെന്നും വീട്‌ വിട്ടുപോയ മകന്റെ ഐഡന്റിറ്റി ട്രാന്‍സ്‌ജന്ററല്ലെന്നും കാട്ടി അരുന്ധതിയുടെ അമ്മ നല്‍കിയ ഹരജിയിലാണ്‌ ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്‌.

തന്റെ മകനെ ട്രാന്‍സ്‌ജന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും അവയവ തട്ടിപ്പുകാര്‍ക്കിടയിലാണ്‌ മകനെന്നും ആയിരുന്നു ഹൈക്കോടതിയില്‍ അമ്മ നല്‍കിയ ഹരജി. ഈ ഹരജി പരിഗണിക്കവെയാണ്‌ ഹൈക്കോടതി സുപ്രധാന നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചത്‌.

കഴിഞ്ഞ ദിവസങ്ങളിലാണ്‌ വിധിയ്‌ക്ക്‌ കാരണമായ ഹരജിയുമായി അരുന്ധതിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്‌.

തന്റെ ഐഡന്റിറ്റി അംഗീകരിക്കാത്തതിനെ തുടര്‍ന്ന്‌ വീട്‌ വിട്ട്‌ ഇറങ്ങിയ ഇടപ്പള്ളി സ്വദേശി അരുന്ധതിക്കെതിരെയാണ്‌ അമ്മ ഹേബിയസ്‌ കോര്‍പ്പസ്‌ ഹരജി നല്‍കിയത്‌. `മകനെ' കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്നും പറഞ്ഞാണ്‌ ഹേബിയസ്‌ കോര്‍പ്പസ്‌ ഫയല്‍ ചെയ്‌തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക