Image

മനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയും

ജോര്‍ജ് നടവയല്‍ Published on 25 March, 2012
മനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയും
ന്യൂജേഴ്‌സി ടീനെക്ക്: നാടക കലയിലെ നിത്യ നൂതന പരിണാമങ്ങളിലൂടെ '' മനുഷ്യനും പ്രകൃതിയും '' എന്ന അത്ഭുതത്തെക്കുറിച്ച് ഭാവോജ്ജ്വലിതരാകാന്‍ വേദികള്‍ ഒരുക്കുന്ന ''മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ''യുടെ രണ്ടാമത് ദേശീയ നാടകോത്സവത്തിന് ഒമ്പതു തിരിയിട്ട ഭദ്ര ദീപം തെളിയും. അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കൊളൊവോസ് മെത്രപ്പൊലീത്ത, ഫൊക്കാനാ പ്രസിഡന്റ് ജി. കെ. പിള്ള, വാഗ്മി ഡോ. എം. വി. പിള്ള, സിനിമാപ്രതിഭ തമ്പി ആന്റണി, ലെജിസ്ലേച്ചര്‍ ആനീ പോള്‍, സംഘാടക നിപുണന്‍ ടി എസ് . ചാക്കോ, ഫോമാ ലീഡറും ബഹുസംഘടനാ സാരഥിയുമായ ഡോ. ജെയിംസ് കുറിച്ചി, ശാസ്ത്രജ്ഞനും മലയാള സാഹിത്യ നിരൂപകനുമായ പ്രൊഫ. ഡോ. ജോയി കുഞ്ഞാപ്പു, നൃത്തകലാ വിശാരദ നിമ്മീ ദാസ് എന്നിവര്‍ ഒരുമിച്ച് നിലവിളക്കില്‍ അഗ്നിമിഴി കൊളുത്തും. ന്യൂ ജേഴ്‌സി കേരളാ കള്‍ച്ചറല്‍ ഫോറം സ്വാഗത സംഘമായി പ്രവര്‍ത്തിക്കും. ഒമ്പതു നാടകങ്ങള്‍ നവരസ ഭാവ സാഗര തിരകള്‍ ഇളക്കും.

Benjamin Franklin Middle School ഓഡിറ്റോറിയത്തില്‍ (1315 Taft Road Teaneck, NJ 07666) ഏപ്രില്‍ 28 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെയാണ് നാടകോത്സവം.

പുതുമകള്‍ സൃഷ്ടിക്കുന്നതിലുള്ള മനുഷ്യന്റെ സര്‍ഗ വ്യാപാരത്തെ കച്ചവട താത്പര്യങ്ങള്‍ അസന്മാര്‍ഗികതയോളം താഴ്ത്താറുണ്ട് പലപ്പോഴും. അത്തരം പാതകങ്ങള്‍ക്കെതിരെ വിവേകത്തിന്റെയും സൗകുമാര്യത്തിന്റെയും സര്‍ഗബഹുസ്വരതയാകുക. മനീഷി അതാണ്. ആപത്കാരികളായ വിഷാംശങ്ങള്‍ മസ്തിഷ്‌ക്കത്തെ ബാധിക്കാതിരിക്കാനുള്ള '' ബ്ലഡ് ബ്രെയിന്‍ ബാരിയര്‍'' പോലെ മൂല്യങ്ങള്‍ പുലര്‍ത്തുന്ന സര്‍ഗ ചേതനയുടെ പക്ഷത്തു നില്‍ക്കാനുള്ള ധാര്‍മികതയാണ് മനീഷി കുറിക്കുന്നത്. പ്രശസ്ത തീയേറ്റര്‍ കലാകാരന്‍ സൂര്യ കൃഷ്ണ മൂര്‍ത്തിയും (ചെയര്‍മാന്‍), ഡോ. പീ വീ കൃഷ്ണന്‍ നായരും (സെക്രട്ടറി) നേതൃത്വം നല്‍കുന്ന കേരള സംഗീത നാടക അക്കാദമിയില്‍ അഫിലിയേഷന്‍ ലഭിയ്ക്കുന്ന രണ്ടാമത്തെ മറുനാടന്‍ മലയാളീ നാടക പ്രസ്ഥാനമാണ് മനീഷി.

കഴിഞ്ഞ വര്‍ഷം ഫിലഡല്‍ഫിയയിലായിരുന്നു മനീഷി നാടകോത്സവം നടന്നത്. ജോര്‍ജ് ഓലിക്കല്‍ ( 215-873-4365), ജോര്‍ജ് നടവയല്‍ (215-370-5318),സിബിച്ചന്‍ ചെമ്പ്‌ളായില്‍ (215-869-5604) എന്നിവരാണ് മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാഡയറകടര്‍ ബോര്‍ഡ്;മാതൃകാ ബിസിനസ്മാന്‍ മണിലാല്‍ മത്തായിയാണ് പേട്രന്‍. ഇവന്റ് പേട്രന്മാര്‍ ദേവസ്സി പാലാട്ടിയും (201-921-9109), ടി എസ് ചാക്കോയും.

വിന്‍സന്റ് ഇമ്മാനുവേല്‍, സുധാ കര്‍ത്താ, അലക്‌സ് തോമസ്, ജേക്കബ് ഫിലിപ്, ഫീലിപ്പോസ് ചെറിയാന്‍, ജോസ് ആറ്റുപുറം, ജോയി ചാക്കപ്പന്‍ എന്നിവര്‍ എക്‌സിക്യൂടിവ് ചെയര്‍പേഴ്‌സണ്‍സാണ്.
മനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയുംമനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയുംമനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയുംമനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയുംമനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയുംമനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയുംമനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയുംമനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയുംമനീഷി നാടകോത്സവം ഏപ്രില്‍ 28 ന് : ന്യൂജേഴ്‌സിയില്‍ നവദീപ നാളങ്ങള്‍ തെളിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക