Image

അവസരം മുതലാക്കാന്‍ ബി.ജെ.പി; കോണ്‍ഗ്രസിലെ അസംതൃപ്തരെ ക്ഷണിച്ച് നേതാക്കള്‍

Published on 08 June, 2018
അവസരം മുതലാക്കാന്‍ ബി.ജെ.പി; കോണ്‍ഗ്രസിലെ അസംതൃപ്തരെ ക്ഷണിച്ച് നേതാക്കള്‍
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിനു മാത്രം നല്‍കിയ വിഷയത്തില്‍ വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ കലാപം ശക്തമാകുന്നതിനിടെ അസംതൃപ്തരായ നേതാക്കളെ ക്ഷണിച്ച് ബി.ജെ.പി രംഗത്ത്. കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളെ ബി.ജെ.പിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പാര്‍ട്ടി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ബി.ജെ.പിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും രാജ്യത്തുടനീളം കോണ്‍ഗ്രസില്‍ ഉണ്ടായ ശിഥിലീകരണമാണ് കേരളത്തിലും പ്രകടമാകുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറക്കുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക