Image

ആരാകും സ്ഥാനാര്‍ത്ഥി, കേരള കോണ്‍ഗ്രസ് പ്രഖ്യാപനം രാത്രി പാലായില്‍

Published on 08 June, 2018
ആരാകും സ്ഥാനാര്‍ത്ഥി, കേരള കോണ്‍ഗ്രസ് പ്രഖ്യാപനം രാത്രി പാലായില്‍
രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത വിഷയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്‌പോള്‍ സീറ്റ് ലഭിച്ച കേരള കോണ്‍ഗ്രസില്‍ ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന ചര്‍ച്ച പുരോഗമിക്കുകയാണ്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.എം.മാണി രാവിലെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജോസ് കെ. മാണി മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്നും മാണി വ്യക്തമാക്കിയിരുന്നു. മാണിയും ജോസ് കെ. മാണിയുടെ ഇല്ലെങ്കില്‍ ആരെന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.

കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ വേണ്ടെന്ന അഭിപ്രായം പി.ജെ.ജോസഫ് വിഭാഗം ഉന്നയിച്ചു കഴിഞ്ഞു. മാണിക്ക് താത്പര്യമില്ലെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്നാണ് മറ്റ് നേതാക്കളുടെയും അഭിപ്രായം. ജോസഫ് വിഭാഗത്തിലെ ആര്‍ക്കും സീറ്റ് ലഭിക്കിച്ചേക്കില്ല. അങ്ങനെ വന്നാല്‍ തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടന്‍ തുടങ്ങിയ പേരുകള്‍ പരിഗണനയ്ക്ക് വന്നേക്കും.

വൈകിട്ട് എട്ടിനാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള നിര്‍ണായക കേരള കോണ്‍ഗ്രസ് സ്റ്റിംയറിംഗ് കമ്മിറ്റി യോഗം. ഈ യോഗത്തിന് മുന്‍പ് തന്നെ മാണി പി.ജെ.ജോസഫും ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായതിനാല്‍ അവര്‍ക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക എന്ന സമ്മര്‍ദ്ദവും മാണിക്ക് മേല്‍ വന്നിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക