Image

കോട്ടയത്ത് സിപിഎമ്മിന്‍റെ 'കരണ'ത്തടിച്ച് മാണി

Published on 08 June, 2018
 കോട്ടയത്ത് സിപിഎമ്മിന്‍റെ 'കരണ'ത്തടിച്ച് മാണി
കടുത്ത പ്രണയവുമായി പുറകെ കൂടിയ സിപിഎമ്മിന്‍റെ കരണത്തടിച്ചാണ് കെ.എം മാണിയുടെ യുഡിഎഫ് പ്രവേശനം. കോട്ടയത്ത് സിപിഎം പിന്തുണയോടെ നേടിയെടുത്ത ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചതോടെ മാണി കോണ്‍ഗ്രസ് പ്രാദേശിക തലത്തിലും ഇടത് ബന്ധം അഴിച്ചു കളയുകയാണ്. സിപിഐയുടെ വാക്കുകള്‍ വകവെയ്ക്കാതെ കെ.എം മാണിക്ക് പിന്നാലെ നടന്ന സിപിഎമ്മിന് കെ.എം മാണിയുടെ ഈ കരണം മറിച്ചില്‍ കരണത്ത് കിട്ടിയ തല്ലായി മാറി.
മാണിയെ പുകഴ്ത്തിയും സിപിഐയെ ഇകഴ്ത്തിയും സിപിഎമ്മിന്‍റെ നേതാക്കാള്‍ എന്തിന് കോടിയേരി പോലും പ്രസംഗിച്ച് നടന്നതിന് ഒടുവിലാണ് ഒരു രാജ്യസഭാ സീറ്റിന്‍റെ വാഗ്ദാനത്തില്‍ മാണിയുടെ യുഡിഎഫ് പ്രവേശനം. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പോടെ മാണിയുടെ നിലപാട് മാറ്റത്തില്‍ പൊടുന്നനെ അങ്കലാപ്പില്‍ പെട്ടു പോയത് സിപിഎം തന്നെയായിരുന്നു. 
മാണിയെ സിപിഎമ്മിലേക്ക് അടുപ്പിച്ച് കോട്ടയത്തും ഇടുക്കിയിലും ശക്തി വര്‍ദ്ധിപ്പിക്കാമെന്ന സിപിഎമ്മിന്‍റെ വ്യാമോഹത്തിനാണ് ഇവിടെ തിരിച്ചടി കിട്ടിയിരിക്കുന്നത്. 
മാണി കേരള രാഷ്ട്രീയത്തിലെ വിലപേശലുകാരനാണെന്ന കാനത്തിന്‍റെ പ്രസ്താവനകളെ തള്ളിക്കളഞ്ഞായിരുന്നു സിപിഎം നേതാക്കളുടെ പാലയിലേക്കുള്ള പാച്ചില്‍. അവസാനം എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. എല്‍.ഡി.എഫിനൊപ്പം ഭരണത്തില്‍ പങ്കാളികളായ എല്ലാ തദ്ദേസ സ്വയംഭരണസ്ഥാപനങ്ങളിലും ഇതോടെ ഭരണമാറ്റം വരും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക