Image

ഡാളസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വലിയ പള്ളിയായി പ്രഖ്യാപിച്ചു.

ബിനോയി സെബാസ്റ്റ്യന്‍ Published on 26 March, 2012
ഡാളസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വലിയ പള്ളിയായി പ്രഖ്യാപിച്ചു.
ഡാലസ്: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി മാര്‍ച്ച് 16 ന് പരിശുദ്ധ മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ ഡാളസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് വലിയ പള്ളിയായി പ്രഖ്യാപിച്ചു.

ഡാലസില്‍ 1973-ല്‍ സ്ഥാപിതമായ ഓര്‍ത്തഡോക്‌സ് സഭയുടെ ആദ്യത്തെ ദേവാലയമാണ് ദൈവമാതാവിന്റെ നാമത്തിലുള്ള ഈ പള്ളി.

ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട ഈ ദേവാലയ സമുച്ചയം 2011-ല്‍ 45 മില്യന്‍ ഡോളര്‍ ചിലവാക്കിയാണ് ഫാര്‍മേഴ്‌സ് മാളില്‍ പണിതീര്‍ത്തത്. പരിശുദ്ധ കാതോലിക്കാ ബാവായും നിരവധി മെത്രാപൊലിത്താമാരുടെ സാന്നിധ്യത്തിലാണ് 2011-ല്‍ കൂദാശകര്‍മ്മം നിര്‍വഹിച്ചത്.

പരിശുദ്ധ കാതോലിക്ക ബാവയുടെ വലിയ പള്ളി പ്രഖ്യാപനം മാര്‍ച്ച് 25-ാം തീയതി കുര്‍ബാനക്കുശേഷം ഇടവക ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഇടവകയുടെ ഈ സ്ഥാനലബ്ധി ദൈവിക അനുഗ്രഹമായും സഭയുടെ അംഗീകാരവുമായാണ് ഇടവക ജനങ്ങള്‍ കാണുന്നത്.

ഇടവകയുടെ വികാരിയായി ഫാ. തമ്പാന്‍ വറുഗീസും ട്രസ്റ്റി പ്രിന്‍സ് സഖറിയ സെക്രട്ടറി റോജി ഏബ്രഹാം എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ഡാളസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വലിയ പള്ളിയായി പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക