Image

പറവയ്ക്ക് ശേഷം ഇനിയൊരു മമ്മൂട്ടിച്ചിത്രം

Published on 08 June, 2018
പറവയ്ക്ക് ശേഷം ഇനിയൊരു മമ്മൂട്ടിച്ചിത്രം

ഒറ്റ സിനിമകൊണ്ടു തന്നെ സംവിധായകന്‍ എന്ന നിലയില്‍ പേരു നേടിയ താരമാണ് സൗബിന്‍ സാഹിര്‍. പറവ എന്ന തന്‍റെ ആദ്യ ചിത്രത്തിനു ശേഷം ഇനി മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സൗബിന്‍. പറവിയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിച്ചുവെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ മെഗാസ്റ്റാറിനെ തന്നെ ലഭിച്ചിരിക്കുകയാണ് സൗബിന്. ചി്ത്രം സംവിധാനം ചെയ്യുന്നതാവട്ടെ സംവിധായകന്‍ കൂടിയായ ആഷിക് അബുവും. 
ഏറെക്കാലം കമലിന്‍റെ സംവിധാന സഹായിയായിരുന്നു സൗബിന്‍. അതിനിടയില്‍ യാദൃശ്ചികമായിട്ടാണ് അന്നയും റസൂലും എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ മഹേഷിന്‍റെ പ്രതികാരത്തിലെ ക്രിസ്പിന്‍ എന്ന കഥാപാത്രം സൗബിന് വലിയ ബ്രേയ്ക്കാണ് നല്‍കിയത്. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര ഹാസ്യതാരമായി സൗബിന്‍. അതിനിടയിലാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പറവ സംവിധാനം ചെയ്തത്. ചിത്രം വന്‍ വിജയമായി. തുടര്‍ന്ന് നായകനായി അരങ്ങേറിയ സുഡാനി ഫ്രെം നൈജീരിയ വന്‍ വിജയവുമായി. 
ഇപ്പോള്‍ മെഗാസ്റ്റാറിനെ നായകനാക്കി കരിയറില്‍ പുതിയൊരു ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ് സൗബിന്‍. ്അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക