Image

എടത്തല സംഭവം: ഉസ്മാനെ 14 ദിവസത്തേക്ക് റിമാന്‍ഡ ചെയ്തു; ആശുപത്രി വിട്ടാല്‍ നേരെ ജയിലിലേക്ക്

Published on 08 June, 2018
എടത്തല സംഭവം: ഉസ്മാനെ 14 ദിവസത്തേക്ക് റിമാന്‍ഡ ചെയ്തു; ആശുപത്രി വിട്ടാല്‍ നേരെ ജയിലിലേക്ക്

കൊച്ചി: എടത്തലയില്‍ ബൈക്കില്‍ കാര്‍ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു പോലീസിന്റെ മര്‍ദനമേറ്റ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 22 വരെയാണ് കോടതി ഉസ്മാനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പോലീസ് മര്‍ദനത്തില്‍ താടിയെല്ലിനു പൊട്ടലേറ്റ ഉസ്മാന്‍ ശസ്ത്രക്രിയയ്ക്കുശേഷം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതേതുടര്‍ന്ന് ആലുവ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയാണ് ഉസ്മാന്റെ മൊഴിയടുത്തത്. 

ഉസ്മാനു ജാമ്യം കൊടുക്കരുതെന്ന് ജഡ്ജിയോടു പോലീസ് വാദിച്ചു. ഈ ആവശ്യം പരിഗണിച്ചാണ് ഉസ്മാനെ റിമാന്‍ഡ് ചയ്തത്. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതോടെ ഉസ്മാനെ ജയിലിലേക്കു മാറ്റും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക