Image

സ്തനാര്‍ബുദത്തിന് കീമോ ഒഴിവാക്കാന്‍ ടെസ്റ്റ്

Published on 08 June, 2018
സ്തനാര്‍ബുദത്തിന് കീമോ ഒഴിവാക്കാന്‍ ടെസ്റ്റ്

ലണ്ടന്‍: സ്തനാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തിലുള്ള എഴുപതു ശതമാനം സ്ത്രീകള്‍ക്കും കീമോതെറാപ്പി ഒഴിവാക്കാവുന്ന വിധത്തില്‍ മുന്‍കൂട്ടി രോഗനിര്‍ണയം നടത്താന്‍ സഹായിക്കുന്ന ടെസ്റ്റ് വികസിപ്പിച്ചെടുത്തു. ജനിതക പരിശോധനയിലൂടെയാണ് ഇതു സാധ്യമാകുന്നത്.

യുകെയിലെ ക്ലിനിക്കുകളില്‍ ഇതിനു തുടക്കം കുറിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ രോഗം തിരിച്ചറിയുന്നവര്‍ക്ക് ലളിതമായ ശസ്ത്രക്രിയയും ഹോര്‍മോണ്‍ തെറാപ്പി വഴിയും ഫലപ്രദമായ ചികിത്സ നടത്താം.

ശസ്ത്രക്രിയയ്ക്കുശേഷം അര്‍ബുദം പടരുന്നതും തിരിച്ചുവരുന്നതും തടയുന്നതിനാണ് കീമോതെറാപ്പി ചെയ്തു വരുന്നത്. എന്നാല്‍, ഛര്‍ദി, ക്ഷീണം, വന്ധ്യത, ഞരന്പുകളുടെ വേദന തുടങ്ങിയ പാര്‍ശ്വ ഫലങ്ങള്‍ ഇതിനുണ്ടാകാറുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക