Image

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കായികമേള 16 ന്

Published on 08 June, 2018
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കായികമേള 16 ന്

ലണ്ടന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കായികമേള ജൂണ്‍ 16 ന് ലൂട്ടന്‍ സ്‌റ്റോക്ക്വുഡ് അത്‌ലറ്റിക് സെന്റര്‍ പാര്‍ക്കില്‍ രാവിലെ 12 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ആണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത് .

കായികമേളയുടെ ഉദ്ഘാടനം യുക്മ മുന്‍ പ്രസിഡന്റ് അഡ്വ: ഫ്രാന്‍സിസ് കാവല്‍ക്കട്ടില്‍ നിര്‍വഹിക്കും. റീജണ്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അധ്യക്ഷത വഹിക്കും. ഘഡഗഅ പ്രസിഡന്റ് മാത്യു വര്‍ക്കി ആശംസ പ്രസംഗവും സെക്രട്ടറി ജോജോ ജോയി നന്ദി പറയും. സമ്മേളനത്തില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍അഗസ്റ്റിന്‍, നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കുഞ്ഞുമോന്‍ ജോബ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ ഭാരവാഹികള്‍ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

യുക്മ നാഷണല്‍ കായിക മേളയുടെ നിയമാവലികള്‍ പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന കായികമേളയുടെ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവരും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരും നാഷണല്‍ കായികമേളയില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടും. തികച്ചും അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ വേദിയില്‍ അരങ്ങേറുന്ന കായികമേള ഉന്നത നിലവാരം പുലര്‍ത്തുമെന്നു സംഘാടകര്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ നാഷണല്‍ കായികമേള വന്‍ വിജയമാകുവാന്‍ അംഗ അസോസിയേഷനുകളില്‍ നിന്നും പരമാവധികായിക താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു

വിവരങ്ങള്‍ക്ക്: ജോജോ തെരുവന്‍ (റീജണ്‍ സെക്രട്ടറി) 07753329563, മാത്യു വര്‍ക്കി 07869081113, ജോജോ ജോയി 07527870697.

റിപ്പോര്‍ട്ട്: രാജി ഫിലിപ്പ് തോമസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക