Image

ഫോമാ: നടപടികള്‍ ഇലക്ഷനെയൊ കണ്‍വന്‍ഷനെയോ ബധിക്കില്ല: ബെന്നി വാച്ചാച്ചിറ, ജിബി തോമസ്

Published on 09 June, 2018
ഫോമാ: നടപടികള്‍ ഇലക്ഷനെയൊ കണ്‍വന്‍ഷനെയോ ബധിക്കില്ല: ബെന്നി വാച്ചാച്ചിറ, ജിബി തോമസ്
ന്യൂയോര്‍ക്ക്‌: ഫോമ ഇലക്ഷന്റെ സമയ പട്ടിക തെറ്റിച്ച സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷനു വോട്ട് ചെയ്യാന്‍ അനുമതി നല്കിയതിനെതിരെ മുന്‍ മെട്രൊ ആര്‍.വി.പി ഡോ. ജേക്കബ് തോമസ് നിയമ നടപടിക്ക്. ഇതിന്റെ ഭാഗമായി വിശദീകരണം തേടി ഫൊമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ് എനിവര്‍ക്ക് അഭിഭാഷകര്‍ മുഖേന നോട്ടീസ് അയച്ചു.

സംഘടനക്കു എതിരെ നടപടികളൊന്നും എടുക്കുന്നില്ലെങ്കില്‍ കോടതിയില്‍ നിന്നു സ്‌റ്റേ അടക്കമുള്ള നിയമപരമായ പരിഹാരം തേടുമെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു. ഈ മാസം 22നു ആണു ചിക്കാഗോയില്‍ കണ്‍ വന്‍ഷനില്‍ വച്ച് ഇലക്ഷന്‍. അതിനാല്‍ ഏതാനും ദിവസത്തിനകം ന്യായമായ നടപടികള്‍ അസോസിയേഷനെതിരെ ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകും. ഇത് പറഞ്ഞു തീര്‍ക്കാവുന്ന കാര്യമല്ല.

സംഘടനയില്‍ 70ല്‍ പരം അസോസിയേഷനുകള്‍ സമയക്രമം പാലിച്ചു. അവരൊന്നും മണ്ടന്മാരല്ലല്ലൊ. ഒരു അസോസിയേഷനു മാത്രം അതു പറ്റില്ല എന്നു പറയുന്നത് ശരിയല്ല. സമയ പട്ടിക പാലിക്കാതെ പിന്നീട് ഭരണഘടനാ വകുപ്പ് ഒക്കെ ചൂണ്ടിക്കാട്ടുന്നത് ശരിയല്ല.

ഇവിടെ നിന്നു ദേശീയ നേത്രുത്വത്തിലേക്കു മല്‍സരിക്കുന്ന വ്യക്തി ക്രുത്യ സമയത്തിനു ചെറിയൊരു കാര്യം ചെയ്‌തോ എന്നും പോലും ഉറപ്പു വരുത്തിയില്ല എന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.

മെയ് 12 നു മുന്‍പ് ഡെലിഗേറ്റ് ലിസ്റ്റും അംഗത്വ ഫീസും നല്കിയിരിക്കണമെന്നാണു സെക്രട്ടറിയുടെ വിജ്ഞാപനത്തില്‍ പറഞ്ഞത്. എന്നാല്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് അസോസിയേഷന്‍ 18നു ആണു അത് നല്കിയത്. അതില്‍ ചെക്ക് ഇല്ലായിരുന്നു എന്നു സെക്രട്ടറി പറഞ്ഞു. ഇതേത്തുടര്‍ന്നു ഫോമാ ഭാരവാഹികളും മറ്റ് ഘടകങ്ങളും യോഗം ചേര്‍ന്ന് സ്റ്റാറ്റന്‍ ഐലന്‍ഡ് അസോസിയേഷനു പണം അടക്കാന്‍ സമയം നീട്ടി നല്‍കുകയായിരുന്നു. ഇതിനെയാണു ചോദ്യം ചെയ്തിരിക്കുന്നത്.

വക്കീല്‍ നോട്ടീസ് ലഭിച്ചുവെന്നു പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ജിബി തോമസും അറിയിച്ചു. എന്നാല്‍ ഇത് പരിഹരിക്കാനാവാത്ത കാര്യമായി കാണുന്നില്ല. പരാതിക്കാരോടും ബന്ധപ്പെട്ട എല്ലാവരോടും സംസാരിച്ച് പ്രശ്‌നം സൗഹ്രുദപൂര്‍വം തീര്‍ക്കുമെന്നവര്‍ പറഞ്ഞു.

ഈ വിഷയം തെരെഞ്ഞെടുപ്പിനെയൊ കണ്വന്‍ഷനെയൊ ബാധിക്കില്ല. അത്തരമൊരു സാഹചര്യം ഉണ്ടാക്കാതെ പ്രശ്‌നം ചര്‍ച്ചിയിലൂടെ പരിഹരിക്കാമെന്ന് ഉറപ്പുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കകളുടെ ആവശ്യമൊന്നുമില്ലെന്നു പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ജിബി തോമസും പറഞ്ഞു.

ഇതേ സമയം, ആല്ബനി, ന്യു ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് അസോസിയേഷനുകളെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ നീക്കം ചെയ്തു. 

ഫോമാ: നടപടികള്‍ ഇലക്ഷനെയൊ കണ്‍വന്‍ഷനെയോ ബധിക്കില്ല: ബെന്നി വാച്ചാച്ചിറ, ജിബി തോമസ്
Join WhatsApp News
ജോയി കോരുത് 2018-06-09 01:36:23
സെക്രട്ടറി കാണിച്ച ഒരു വിഡ്ഢിത്തരത്തെ ആരും ന്യായീകരിക്കാൻ ശ്രമിക്കരുത്. രണ്ടു വർഷമായിട്ടും ഫോമായുടെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത് പോലെ നോട്ടിസ് അയക്കാൻ കഴിഞ്ഞിട്ടല്ലങ്കിൽ ദയവായി രാജിവെച്ചു പുറത്തുപോകണം. ഈ വക്കീൽ നോട്ടീസ് അയച്ച വാദിയുടെ പത്നിയും ഇതിനു ഉപദേശം കൊടുത്ത സാറിന്റെ പത്നിയും വേറൊരു റീജിയനിലെ വെവ്വേറെ അസ്സോസിയേഷനുകളിൽ നിന്നുമാണ് വോട്ടു ചെയ്യുവാൻ ഡെലിഗേറ്റ്‌ ആയിട്ടുള്ളത്. അഞ്ച്‌ അസോസിയേഷനികളിൽ നിന്നും 35 ഡെലിഗേറ്റ്‌സ് അവരറിയാതെ ലിസ്റ്റിൽ തിരുകികയറ്റിയിട്ടുണ്ടന്നുള്ള കാര്യം പകൽ പോലെ താമസിയാതെ വെളിവാകും. അതിൽ ആർക്കൊക്കെ പങ്കുണ്ട് എന്നും അറിയേണ്ടതുണ്ട്. ഇത്തരം ക്രമക്കേടുകൾക്കു ഒരു വക്കീൽ നോട്ടിസിന്റെ മറവിൽ പുകമറ സൃഷ്ടിക്കാമെന്നും കരുതണ്ട.  ആദ്യം ചെക്ക് മുക്കി, പിന്നെ വക്കീൽ നോട്ടീസ്, ഇതിനി ഇവിടം കൊണ്ട്‌ തീരില്ലല്ലോ. ഇത്തവണത്തെ ഫോമായുടെ ജനറൽബോഡി കെങ്കേമമാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
മലയാളി മങ്കൻ 2018-06-09 10:29:18
അടി ഇടി ഉന്ത് തള്ള് ഇവ കാണാത്തവർക്കായി ഒരു പ്രത്യേക പരിപാടി ഉണ്ടാകുമോ?

കുടുംബമായി വരുന്നവർക്ക് വേണ്ടി കേരളത്തനിമയുള്ള വസ്ത്രങ്ങളണിഞ്ഞ വനിതകളുടെ ഗുസ്തി മത്സരം ഒരു നല്ല ഇനമായിരിക്കും. 
Observer 2018-06-09 12:57:32
ബൈലോ അറിയാത്ത സെക്രട്ടറിയുടെ പിടിപ്പുകേടുകൊണ്ട്ട  2017 ലെ ഫോമയുടെ വാർഷിക ജനറൽ ബോഡിയിൽ പ്രത്യേക മോഷൻ  പാസാക്കി ആണ് ജനറൽബോഡി നടത്തിയത്. അംഗ സംഘടനകൾക്ക് അയക്കേണ്ട നോട്ടിഫിക്കേഷൻ  സമയത്തിന് ചെല്ലാത്തതുകൊണ്ടാണ്  ഇങ്ങനെയൊരു പ്രത്യേക മോഷൻ പാസാക്കേണ്ട വന്നത്. സെക്രട്ടറിയും പ്രസിഡണ്ടും ഇത് മറന്നു കാണില്ലെന്ന് വിശ്വസിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക