Image

ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വാദ്യമേള സംഗമം നടത്തപ്പെടുന്നു.

സന്തോഷ് പിള്ള Published on 09 June, 2018
ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വാദ്യമേള സംഗമം നടത്തപ്പെടുന്നു.
ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നാലാമത് പ്രതിഷ്ഠദിന വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച്, അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന വാദ്യ മേളക്കാരുടെ സംഗമം ജൂണ്‍ 16ന് നടത്തപ്പെടുന്നു. നാദരത്‌നം, പല്ലാവൂര്‍ ശ്രീധരമാരാരുടെയും, ശ്രീകുമാര്‍മാരാരുടെയും അമേരിക്കയിലെ ശിഷ്യന്‍മാര്‍ കഴിഞ്ഞ നാലുവര്‍ഷമായി അഭ്യസിച്ചുകൊണ്ടിരിക്കുന്ന വാദ്യമേളം, ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍ സമര്‍പ്പിക്കുന്നതായിരിക്കും. ഡിട്രോയിറ്റ് കലാക്ഷേത്രത്തെ പ്രതിനിധീകരിച്ച്, രാജേഷ് നായര്‍, രാജേഷ് കുട്ടി, ആസ്റ്റിന്‍ താളത്തെ പ്രതിനിധീകരിച്ച് കര്‍മ്മചന്ദ്രന്‍, പരമേശ്വരന്‍ നമ്പൂതിരി, ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വാദ്യമേളക്കാര്‍, ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വാദ്യമേളക്കാര്‍ എല്ലാം ഒത്തുചേരുമ്പോള്‍ തൃശൂര്‍ പൂരത്തെ അനുസ്മരിക്കുന്നു നാദ പ്രപഞ്ചമാവും ഡാലസില്‍ അരങ്ങേറുക.

നാദ രത്‌നം, പല്ലാവൂര്‍ ശ്രീധരമാരാരുടെയും, ശ്രീകുമാര്‍മാരാരുടെയും നേതൃത്വത്തില്‍ ജൂണ്‍ 13 ന് നടക്കുന്ന വിഗ്രഹഘോഷയാത്രയില്‍, ചെറുതാഴം രജിത്മാരാരും, ശ്രീജിത്ത് മാരാരും അടങ്ങുന്ന വാദ്യമേളക്കാരുടെ സംഘം പങ്കെടുക്കും.

ക്ഷേത്ര കലകള്‍ ആസ്വദിക്കുന്ന എല്ലാവരേയും ഈ വാദ്യ സമന്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരളാ ഹിന്ദു സൊസൈറ്റി ചെയര്‍മാന്‍ കേശവന്‍ നായരും കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായരും അറിയിച്ചു.

ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വാദ്യമേള സംഗമം നടത്തപ്പെടുന്നു.ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വാദ്യമേള സംഗമം നടത്തപ്പെടുന്നു.
Join WhatsApp News
Hari 2018-06-09 11:40:31
Thank you
Good news 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക