Image

മാധ്യമങ്ങളില്‍ ഇനി മുതല്‍ ദളിത്‌ എന്ന്‌ ഉപയോഗിക്കരുതെന്ന്‌ ബോംബെ ഹൈക്കോടതി

Published on 09 June, 2018
മാധ്യമങ്ങളില്‍ ഇനി മുതല്‍ ദളിത്‌ എന്ന്‌ ഉപയോഗിക്കരുതെന്ന്‌ ബോംബെ ഹൈക്കോടതി

നാഗ്‌പൂര്‍: മാധ്യമങ്ങളില്‍ ദളിത്‌ എന്ന വാക്ക്‌ ഉപയോഗിക്കുന്നതിനു വിലക്കുമായി ബോംബെ ഹൈക്കോടതി. ഇനി മുതല്‍ വാര്‍ത്തകളിലും പത്രക്കുറിപ്പുകളിലും ദളിത്‌ എന്ന വാക്ക്‌ ഉപയോഗിക്കരുതെന്ന്‌ ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂര്‍ ബെഞ്ച്‌ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച്‌ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനും പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയ്‌ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.


നിലവിലെ എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ദളിത്‌ എന്ന പദം ഒഴിവാക്കണമെന്ന്‌ കാട്ടി നല്‍കിയ സ്വകാര്യ ഹര്‍ജിയിന്‍മേലാണ്‌ ഇപ്പോള്‍ കോടതി ഉത്തരവ്‌ ഉണ്ടായിരിക്കുന്നത്‌. അതേസമയം സര്‍ക്കാര്‍ രേഖകളില്‍ നിന്ന്‌ മാത്രമല്ല മാധ്യമങ്ങളിലും ഇനി ദളിത്‌ എന്ന പദം ഉപയോഗിക്കാന്‍ പാടില്ലെന്നാണ്‌ കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.


ഭൂഷണ്‍ ധര്‍മാധികാരി, സാക ഹഖ്‌ എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക