Image

രാജ്യസഭ സീറ്റ്‌; എറണാകുളം ഡി.സി.സി ഓഫീസിന്‌ മുന്നില്‍ റീത്തും ശവപ്പെട്ടിയും

Published on 09 June, 2018
രാജ്യസഭ സീറ്റ്‌; എറണാകുളം ഡി.സി.സി ഓഫീസിന്‌ മുന്നില്‍ റീത്തും ശവപ്പെട്ടിയും

കൊച്ചി: രാജ്യസഭ സീറ്റ്‌ കേരള കോണ്‍ഗ്രസിന്‌ നല്‍കിയതിനെതിരായി കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിഷേധങ്ങള്‍ക്ക്‌ ശമനമില്ല. എറണാകുളം ഡി.സി.സി ഓഫീസിന്‌ മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചാണ്‌ പ്രവര്‍ത്തകര്‍ തീരുമാനത്തിലുള്ള പ്രതിഷേധം അറിയിച്ചത്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടേയും പേരിലാണ്‌ റീത്ത്‌.

ഉമ്മന്‍ചാണ്ടിയെയും രമേശ്‌ ചെന്നിത്തലയേയും രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്ററുകളും ഡി.സി.സി ഓഫീസിന്‌ മുന്നില്‍ പതിച്ചിട്ടുണ്ട്‌. ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും യൂദാസാണെന്നാണ്‌ പോസ്റ്ററുകളില്‍ പറയുന്നത്‌. ഒഴിവ്‌ വരുന്ന ഏകരാജ്യസഭ സീറ്റ്‌ കേരള കോണ്‍ഗ്രസിന്‌ നല്‍കാനുള്ള തീരുമാനം പുറത്ത്‌ വന്നതോടെയാണ്‌ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധിക്ക്‌ തുടക്കമായത്‌

അതേസമയം, കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഉടന്‍ ഹൈക്കമാന്‍ഡ്‌ ഇടപെടില്ല. പ്രശ്‌നം പരിഹരിക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക്‌ പ്രാപ്‌തിയുണ്ടെന്നും അതിനാല്‍ തന്നെ അല്‍പം കൂടി കാത്തിരിക്കുമെന്നും ഹൈക്കമാന്‍ഡിനോട്‌ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായില്ലെങ്കില്‍ മാത്രം ഇടപെടാനാണ്‌ ഹൈക്കമാന്‍ഡ്‌ തീരുമാനം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക