Image

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് ഇഫ്താര്‍ സംഗമം

Published on 09 June, 2018
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ്  ഇഫ്താര്‍ സംഗമം
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (ADAK) ഇഫ്താര്‍ സംഗമം 07 ജൂണ്‍ 2018 (വ്യാഴാഴ്ച) ഫഹാഹീല്‍ മലബാര്‍ കായല്‍ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്നു. 

സംഗമത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പ്രസിഡന്റ് ബി എസ് പിള്ളൈ അധ്യക്ഷത വഹിച്ച സംഗമത്തില്‍ കെ എം സി സി മുന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത മുഖ്യ പ്രഭാഷണം നടത്തി.

അസോസിയേഷന്‍ രക്ഷാധികാരി ചാക്കോ ജോര്‍ജ് കുട്ടി സംഗമം ഉദഘാടനം ചെയ്തു. യോഗത്തില്‍ വൈസ് പ്രെസിഡന്റുമാരായ ക്രിസ്റ്റഫര്‍ ഡാനിയല്‍, സി കൃഷ്ണകുമാര്‍ വെല്‍ഫെയര്‍ വിങ് ചെയര്മാന് ഷംസു താമരക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. 

സംഗമത്തിന് വിജോ പി തോമസ്,മനോജ് റോയ്, പ്രേംസണ്‍ കായംകുളം, സിനിജിത് ദേവരാജ്, മാത്യു അച്ചന്കുഞ്ഞു, mശ്രീകുമാര്‍ ഗോപിനാഥന്‍ പിള്ളൈ, വിനീത് പി മാത്യു തുടങ്ങിയവര് നേതൃത്വം നല്കി.

ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും കണ്‍വീനര്‍ ഐഡിയല്‍ സലിം നന്ദിയും പറഞ്ഞു
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ്  ഇഫ്താര്‍ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക