Image

ഇടുക്കിയില്‍ കനത്ത മഴ

Published on 09 June, 2018
ഇടുക്കിയില്‍ കനത്ത മഴ

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശനാഷ്ടം. കല്‍തൊട്ടി മേപ്പാറയില്‍ വീടിന് മുകളില്‍ മരം വീണ്ട് നാല് പേര്‍ക്ക് പരിക്കേറ്റു. പുളിയന്‍മല നെടുംകണ്ടം റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 

കാലവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നു നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അഥോററ്റി അറിയിച്ചിരുന്നു. 

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. 12 മുതല്‍ 20 സെന്റി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക