Image

കോണ്‍ഗ്രസിന്റെ കഴിവുകെട്ട നേതൃത്വം മാറണമെന്ന് അനില്‍ അക്കര

Published on 09 June, 2018
കോണ്‍ഗ്രസിന്റെ കഴിവുകെട്ട നേതൃത്വം മാറണമെന്ന് അനില്‍ അക്കര

തൃശൂര്‍: രാജ്യസഭാ സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. പാര്‍ട്ടിയുടേത് കഴിവുകെട്ട നേതൃത്വമാണെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. നേതൃത്വവും ഉപദേശികശളുമടക്കം സമൂലമായ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനില്‍ അക്കര നേതൃത്വത്തെ തള്ളി രംഗത്തെത്തിയത്.

വിഷയത്തില്‍ എ.കെ.ആന്റണി ഇടപെടണമെന്നും അനില്‍ ആവശ്യപ്പെട്ടു. നേരത്തെ എംഎല്‍എമാരായ ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം, ഹൈബി ഈഡന്‍, കെ.എസ്. ശബരീനാഥന്‍ തുടങ്ങിയ യുവ എംഎല്‍എമാരും പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക