Image

ഓസ്ട്രിയന്‍ സര്‍ക്കാര്‍ ഏഴ് മോസ്‌കുകള്‍ അടച്ചുപൂട്ടും

Published on 09 June, 2018
ഓസ്ട്രിയന്‍ സര്‍ക്കാര്‍ ഏഴ് മോസ്‌കുകള്‍ അടച്ചുപൂട്ടും

വിയന്ന: ഓസ്ട്രിയന്‍ സഖ്യ സര്‍ക്കാര്‍ വിവാദ തുര്‍ക്കി സംഘടനയായ ആറ്റിബ് നേതൃത്വം നല്‍കുന്ന സംഘടനകള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരായ നടപടി തുടങ്ങി. ആറ്റിബ് എന്ന സംഘടനയില്‍ അഫിലിയേറ്റ് ചെയ്ത ഏഴു മോസ്‌കുകള്‍ ഉടനടി അടച്ചുപൂട്ടനാണ് സര്‍ക്കാര്‍ തീരുമാനം. വിദേശ സഹായം കൈപ്പറ്റിയത് നിയമവിരുദ്ധമായതിനാലാണ് സര്‍ക്കാര്‍ നടപടി. 

വിവാദ തുര്‍ക്കി സംഘടനയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ മുസ് ലിം സംഘടനകളുടെയും മോസ്‌കുകളുടെയും പ്രവര്‍ത്തനം കര്‍ശനമായി നിരീക്ഷിക്കാന്‍ ഓസ്ട്രിയന്‍ ഭരണകൂടം വെള്ളിയാഴ്ച തീരുമാനമെടുത്തു. ചര്‍ച്ചകളില്‍ സെബാസ്റ്റ്യന്‍ കുര്‍സും ക്രിസ്ത്യാന്‍ സ്ട്രാഹെയും പങ്കെടുത്തു.

ചാന്‍സലര്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന മതകാര്യ വകുപ്പാണ് മോസ്‌കുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറക്കിയത്. പത്താമത്തെ ജില്ലയിലെ ആന്േ!റാണ്‍ പ്ലാറ്റ്‌സിലേ മോസ്‌കും അടച്ചു പൂട്ടുന്നവയില്‍പെടും.

രാജ്യത്തെ ഇസ് ലാമിക നിയമനത്തിന്റെ ലംഘനം മൂലമാണ് നടപടിയെന്ന് വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. രാജ്യത്തെ ഇമാമുമാര്‍, മുസ്ലിം സംഘടനകള്‍ തുടങ്ങിയവ വിദേശ സഹായം കൈപ്പറ്റുന്നത് രാജ്യത്തെ നിയമത്തിന് വിരുദ്ധമാണ്. തന്നെയുമല്ല തുര്‍ക്കിയില്‍ നിന്ന് ശന്പളം കൈപ്പറ്റുന്ന 40 ഇമാമുമാരുടെ റസിഡന്റ് പെര്‍മിറ്റ് ഇതോടെ ഇല്ലാതാകും. തുര്‍ക്കിഷ്, ഓസ്ട്രിയന്‍, ഇസ് ലാമിക കള്‍ച്ചറല്‍ യൂണിയനില്‍പ്പെടുന്നവരാണ് ഈ 40 ഇമാമുമാര്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക